Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമത്തിനെതിരെ...

മാധ്യമത്തിനെതിരെ വിദ്വേഷ പ്രചാരണം; ഓൺലൈൻ പോർട്ടലിനെതിരെ കേസെടുത്തു

text_fields
bookmark_border
മാധ്യമത്തിനെതിരെ വിദ്വേഷ പ്രചാരണം; ഓൺലൈൻ പോർട്ടലിനെതിരെ കേസെടുത്തു
cancel

തിരുവനന്തപുരം: സമൂഹത്തി​​​െൻറ സമാധാനാന്തരീക്ഷം തകർക്കുന്നവിധത്തിൽ ‘മാധ്യമ’ത്തിനെതിരെ വിദ്വേഷ പ്രചാരണം ഉദ്ദേശിച്ച്​ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച ഒാൺലൈൻ മാധ്യമത്തിനെതിരെ തിരുവനന്തപുരം തമ്പാനൂർ പൊലീസ്​ കേസെടുത്തു. 

മീഡിയവണ്ണും മാധ്യമവും അടച്ചുപൂട്ടൽ ഭീഷണിയിലെന്നും മുസ്​ലിം ജീവനക്കാർക്കുമാത്രം രഹസ്യമായി കുറച്ച്​ ശമ്പളം നൽകുന്നതായി ഇതര മതക്കാർക്ക്​ ആക്ഷേപമെന്നും ​വാർത്ത പ്രസിദ്ധീകരിച്ച indusscrolls.com പത്രാധിപർക്കും ലേഖകനുമെതിരെ ഇന്ത്യൻ ശിക്ഷാനിയമം 504ാം വകുപ്പ്​, കേരള പൊലീസ്​ ആക്​ട്​ 120(ഒ) വകുപ്പ്​ എന്നിവയുടെ അടിസ്​ഥാനത്തിലാണ്​ കേസെടുത്തത്​. 

മാധ്യമം തിരുവനന്തപുരം ന്യൂസ്​ എഡിറ്ററും കേരള പത്രപ്രവർത്തക യൂനിയൻ സംസ്​ഥാന പ്രസിഡൻറുമായ കെ.പി. ​െറജിയുടെ പരാതിയിലാണ്​ പൊലീസ്​ നടപടി. മുസ്​ലിം ജീവനക്കാർക്ക്​ മാത്രമായി ശമ്പളം നൽകുന്നെന്നും പത്രപ്രവർത്തക യൂനിയൻ സംസ്​ഥാന പ്രസിഡൻറ്​ കൂടിയായ തിരുവനന്തപുരം ന്യൂസ്​ എഡിറ്റർക്ക്​ മൂന്നുമാസമായി ശമ്പളം കിട്ടിയിട്ടില്ലെന്നും മാർച്ച്​ എട്ടിനാണ്​ ഇൻഡസ്​ സ്​ക്രോൾ വാർത്ത പ്രസിദ്ധീകരിച്ചത്​. 

പത്രസ്​ഥാപനത്തിനെതിരെ അപകീർത്തികരമായ പ്രചാരണം നടത്തി ​​പൊതുസമാധാനത്തിനു ഭംഗമുണ്ടാക്കുന്നവിധത്തിൽ ബോധപൂർവം പ്രകോപനമുണ്ടാക്കുന്ന പ്രവൃത്തിയാണിതെന്ന്​ എഫ്​.​െഎ.ആറിൽ പറയുന്നു. മതസ്​പർധ വളർത്തുന്ന വാർത്തക്കെതിരെ മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്​ സമർപ്പിച്ച പരാതിയിൽ നേരത്തേ കോഴിക്കോട്​ ചേവായൂർ പൊലീസും ഇൻഡസ്​ സ്​ക്രോളിനെതിരെ കേസെടുത്തിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamammedia onefake news
News Summary - fake news against madhyamam malayalam news
Next Story