Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജമാഅത്തെ...

ജമാഅത്തെ ഇസ്‍ലാമിക്കെതിരെ വ്യാജപ്രചാരണം; പൊലീസ് കേസെടുത്തു

text_fields
bookmark_border
ജമാഅത്തെ ഇസ്‍ലാമിക്കെതിരെ വ്യാജപ്രചാരണം; പൊലീസ് കേസെടുത്തു
cancel

കൊയിലാണ്ടി: ജമാഅത്തെ ഇസ്‍ലാമി സമൂഹ അടുക്കളയിൽ വിഷം കലര്‍ത്തുമെന്ന് സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചാരണം നടത്ത ിയയാള്‍ക്കെതിരെ കേസെടുത്തു. അരിക്കുളം സ്വദേശി രഞ്ജിത്തിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേ​െസടുത്തത്.
രഞ്​​ജിത്ത് അരിക്കുളം എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നായിരുന്നു അപവാദ പ്രചാരണം. ജമാഅത്തെ ഇസ്​ലാമിയെ സൂക്ഷിക്കുക, മനുഷ്യാവകാശം പറയാന്‍വേണ്ടി അവര്‍ നാട്ടിലെ കമ്യൂണിറ്റി കിച്ചനില്‍ വിഷം ഇടാന്‍ മടിക്കില്ലെന്നായിരുന്നു പോസ്​റ്റ്​.

ഇത് കോവിഡ്​ വൈറസിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പോരാടുമ്പോള്‍ പകര്‍ച്ചവ്യാധി തടയാനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുന്നതാണെന്ന് കാണിച്ച് ജമാഅത്തെ ഇസ്‍ലാമി കൊയിലാണ്ടി ഏരിയ സെക്രട്ടറി എം.എം. സമീര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjamath e islami
News Summary - fake news against jamath islami police registered case
Next Story