Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമ്പതക്ക നമ്പറിൽനിന്നുള്ള കാളെടുത്താൽ ഫോൺ പൊട്ടിത്തെറിക്കുമെന്ന് എ.സി.പിയുടെ പേരിൽ വ്യാജ സന്ദേശം

text_fields
bookmark_border
ഒമ്പതക്ക നമ്പറിൽനിന്നുള്ള കാളെടുത്താൽ ഫോൺ പൊട്ടിത്തെറിക്കുമെന്ന് എ.സി.പിയുടെ പേരിൽ വ്യാജ സന്ദേശം
cancel
camera_alt???????? ????????????? ??? ??????????????? ???????????????????? ??? ???????????????????????????? ??????. ????? ?????????????????

കൊച്ചി: ഒമ്പതക്ക നമ്പറിൽനിന്നുള്ള കാൾ എടുത്താൽ ഫോൺ പൊട്ടിത്തെറിക്കുമെന്ന് എറണാകുളം അസി. പൊലീസ് കമീഷണറുടെ പേ രിലുള്ള വ്യാജസന്ദേശം വാട്​സ്​​ആപ്പിലും മറ്റും അതിവേഗം പരക്കുന്നു. 777888999 എന്ന നമ്പറിൽനിന്ന്​ വരുന്ന കാൾ വൈറസ് ആ ണെന്നും പ്രതികരിച്ചാൽ ഫോൺ പൊട്ടിത്തെറിച്ച് അപകടമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പാണ് പ്രചരിക്കുന്നത്. എന്നാൽ, സന്ദേശം ത​േൻറതല്ലെന്നും ഉള്ളടക്കം തീർത്തും വസ്തുതവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി എ.സി.പി കെ. ലാൽജി രംഗത്തെത്തി. സൈബർ ​െപാലീസ് അന്വേഷണവും ആരംഭിച്ചു.

ഫോൺ പൊട്ടിത്തെറിക്കുമെന്ന ഹിന്ദിയിലുള്ള മുന്നറിയിപ്പ്​ വിഡിയോ, ഇതേക്കുറിച്ച് മലയാളത്തിൽ വിശദമാക്കുന്ന ഓഡിയോ സന്ദേശം, ഓഡിയോ എ.സി.പിയുടേതാണെന്ന ടെക്സ്​റ്റ്​ സന്ദേശം എന്നിവയാണ്​ വാട്സ്​ആപ്പിൽ പറക്കുന്നത്​. ഹിന്ദി മനസ്സിലാകാത്തവർക്ക്​ വേണ്ടിയെന്ന സൂചനയോടെയാണ് എ.സി.പിയുടെ പേരിലുള്ള വ്യാജ ഓഡിയോ സന്ദേശം ഒപ്പംചേർത്തിട്ടുള്ളത്.

എന്നാൽ, ഏത് നമ്പറിൽനിന്നുള്ള കോൾ ആയാലും ഫോൺ പൊട്ടിത്തെറിക്കുകയെന്നത് ഒരിക്കലും സംഭവിക്കാത്തതാണെന്ന് എ.സി.പി ലാൽജി വ്യക്തമാക്കി. ‘‘ഫോണി​​​െൻറ ബാറ്ററിക്കോ മറ്റോ എന്തെങ്കിലും തകരാറുണ്ടെങ്കിൽ പൊട്ടിത്തെറിച്ചേക്കാം. എന്നാൽ, ഈ സന്ദേശത്തിൽ പ്രചരിക്കുന്നത് തീർത്തും വസ്തുതവിരുദ്ധവും അശാസ്ത്രീയവുമാണ്. ജനങ്ങളെ ആശങ്കയിലാക്കുന്ന സന്ദേശത്തിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയും സ്വീകരിക്കും’’ -അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. വിഡിയോ കൃത്രിമമായി നിർമിച്ചതാണെന്നും ഫോൺ ഇത്തരത്തിൽ പൊട്ടിത്തെറിക്കില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ. വിനോദ് പി. ഭട്ടതിരിപ്പാടും വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fake message
Next Story