കൊല്ലം: ഫോണിൽ വരുന്ന വ്യാജസന്ദേശങ്ങളും കോളുകളും പൊലീസിനെ അറിയിക്കാം. വിവിധ തരം ആവശ്യസേവനങ്ങൾ ലഭ്യമാക്കി പൊതുജനങ്ങൾക്കായുള്ള കേരള പൊലീസിെൻറ മൊബൈൽ ആപ് 'പോൽ-ആപ്പ്' ൽ ആണ് ഇത്തരം സേവനം ഉൾപ്പെടുത്തിയത്.
ആപ്പിലെ REPORT A CYBER FRAUD എന്ന മെനുവിലൂടെ വ്യാജസന്ദേശവും കാളുകളും റിപ്പോർട്ട് ചെയ്യാം. ആപ് ഉപയോഗിക്കുന്നവർക്ക് ഇത്തരം നമ്പറുകളില്‍ നിന്ന് സന്ദേശങ്ങളോ കാളുകളോ വരുകയാണെങ്കില്‍ അവ SPAM ആണെന്നുള്ള ജാഗ്രതാനിര്‍ദേശം ലഭിക്കും.