Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ ഡി.ജി.പി...

മുൻ ഡി.ജി.പി ആത്മഹത്യക്ക് ശ്രമിച്ചെന്ന്​ വ്യാജ സന്ദേശം; വട്ടം കറങ്ങി പൊലീസ്

text_fields
bookmark_border
മുൻ ഡി.ജി.പി ആത്മഹത്യക്ക് ശ്രമിച്ചെന്ന്​ വ്യാജ സന്ദേശം; വട്ടം കറങ്ങി പൊലീസ്
cancel

തൃശൂർ: ''മുൻ ഡി.ജി.പി ടി.പി. െസൻകുമാർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു... ഉടനെ വരണം, രക്ഷിക്കണം...'' പുലർകാലത്തെത്തിയ വ്യാജ സന്ദേശത്തിൽ വട്ടം കറങ്ങി പൊലീസ്. തിങ്കളാഴ്​ച പുലർച്ച തിരുവനന്തപുരത്ത് കൺട്രോൾ റൂമിലെത്തിയ ഫോൺ സന്ദേശം തൃശൂർ കൺട്രോൾ റൂമിന് കൈമാറുകയായിരുന്നു.

ഫോണിൽ ലഭിച്ച വിവരങ്ങളനുസരിച്ച് വെസ്​റ്റ്​ പൊലീസാണ്​ അന്വേഷണം നടത്തിയത്​. കാനാട്ടുകര മേഖലയിലെ ഫ്ലാറ്റിൽ എന്നാണ്​ സൂചന നൽകിയിരുന്നത്. ഇവിടെയുള്ള ഫ്ലാറ്റുകളിലെല്ലാം കുതി​െച്ചത്തിയ പൊലീസ് ആളുകളെ വിളിച്ചുണർത്തി അന്വേഷിച്ചു. പലരും ഉറക്കം നഷ്​ടപ്പെട്ട ദേഷ്യത്തിലായിരുന്നുവെങ്കിലും അത്യാവശ്യ കാര്യമാണെന്ന് അറിഞ്ഞതോടെ സഹകരിച്ചു.

ഫ്ലാറ്റുകളിൽ അന്വേഷണം പൂർത്തിയാക്കിയ പൊലീസ് ഒടുവിൽ സന്ദേശമെത്തിയ ഫോൺ നമ്പർ പിന്തുടർന്നു. കാനാട്ടുകരയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന വയോധികയായ മുൻ അധ്യാപികയായിരുന്നു ഫോൺ വിളിച്ചതെന്ന് കണ്ടെത്തി. ഇവർക്കെതിരെ കേസെടുത്തു. ഇവർക്ക്​ മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp senkumarpolice casefake message
Next Story