Top
Begin typing your search above and press return to search.
Madhyamam
  keyboard_arrow_down
  Login
  exit_to_app
  exit_to_app
  Homechevron_rightNewschevron_rightKeralachevron_rightഐ.പി.എസ് ഓഫിസർ ചമഞ്ഞ്​ ...

  ഐ.പി.എസ് ഓഫിസർ ചമഞ്ഞ്​ തട്ടിപ്പ്​ നടത്തിയ വിപിൻ കാർത്തിക്​ അറസ്​റ്റിൽ

  text_fields
  bookmark_border
  ഐ.പി.എസ് ഓഫിസർ ചമഞ്ഞ്​ തട്ടിപ്പ്​ നടത്തിയ വിപിൻ കാർത്തിക്​ അറസ്​റ്റിൽ
  cancel

  തൃശൂർ: ഐ.പി.എസ്​ ചമഞ്ഞ്​ അമ്മക്കൊപ്പം ബാങ്കുകളിൽനിന്ന്​ കോടികൾ തട്ടിയ കണ്ണൂർ തലശേരി തിരുവങ്ങാട് മണൽവട്ടം ക ുനിയിൽ വിപിൻ കാർത്തിക് (29) അറസ്​റ്റിൽ. ഡൽഹിയിലും ബംഗളൂരുവിലും കോയമ്പത്തൂരിലും ലോഡ്ജുകളിലും പാസഞ്ചർ ട്രെയിനുക ളിലും ഒളിവിൽ കഴിഞ്ഞ വിപിനെ തൃശൂർ സിറ്റി പൊലീസ് ആസൂത്രിതമായി കുടുക്കുകയായിരുന്നുവെന്ന് ഡി.ഐ.ജി എസ്. സുരേന്ദ്ര നും സിറ്റി പൊലീസ്​ കമീഷണർ ജി.എച്ച്​. യതീഷ്​ചന്ദ്രയ​ും വാർത്തസമ്മേളനത്തിൽ അറിയിച്ചു.

  വിപി​​െൻറ അമ്മ ശ്യാമ ള വേണുഗോപാലിനെ (58) ഒക്ടോബർ 27ന് കോഴിക്കോ​ട്ടെ വീട്ടിൽനിന്ന്​ ഗുരുവായൂർ പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച്​ പൊലീസ് വീട്ടിലേക്ക് കടക്കുന്നതിനിടെ വിപിൻ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. പിന്നീ ട്​ പ്രധാന നഗരങ്ങളിലെ തെരുവുകളിലും ഹോട്ടലുകളിലും പാസഞ്ചര്‍ ട്രെയിനുകളിലുമായി ഒളിവില്‍ കഴിഞ്ഞു. ഇതിനിടെ മുന് ‍കൂര്‍ ജാമ്യാപേക്ഷ ​ൈഹകോടതി തള്ളി.

  കേരളത്തിലെ പൊലീസ് സ്​റ്റേഷനുകളിൽ വിപിന്‍ കാര്‍ത്തിക്കിനെതിരെ 20 കേസുണ്ട്. ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസി​​െൻറ പ്രാഥമിക കണ്ടെത്തൽ. വ്യാജരേഖ ഹാജരാക്കി ബാങ്കുകള്‍, സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരില്‍നിന്ന് വായ്പ, പണം, സ്വര്‍ണം എന്നിവ വാങ്ങിയെടുത്ത് മുങ്ങുകയാണ് ഇവരുടെ പതിവ്. തട്ടിയെടുത്ത സ്വർണം ഭൂരിഭാഗവും വിറ്റതായാണ് വിപി​​െൻറ മൊഴി. കഴിഞ്ഞ മാസം ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ശാഖ മാനേജരുടെ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് വിപി​​െൻറയും അമ്മയുടേയും തട്ടിപ്പ് പൊളിഞ്ഞത്. രണ്ട് കാറുകൾക്ക്​ 30 ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തത്.

  മലപ്പുറത്തെ തട്ടിപ്പുകേസിൽ പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ച് ഐ.പി.എസുകാരനാണെന്ന് പരിചയപ്പെടുത്തി വിപിൻ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. സംശയം തോന്നി ഇൻസ്‌പെക്ടർ ഗുരുവായൂർ പൊലീസിനെ അറിയിച്ചതോടെയാണ് വിപിൻ കാർത്തിക്കി​​െൻറ ഐ.പി.എസ് വ്യാജമാണെന്ന് കണ്ടെത്തിയത്. കൊല്ലം സ്വദേശിനിയായ ബാങ്ക്​ മാനേജരിൽനിന്ന് 97 പവൻ സ്വർണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതായും കേസുണ്ടായിരുന്നു. സിറ്റി പൊലീസ് കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് വിപിനെ കുടുക്കിയത്. മുമ്പ് വിവിധ കേസുകളിൽ മൂന്നുതവണ തിരുവനന്തപുരം, തലശ്ശേരി എന്നിവിടങ്ങളില്‍ ഇയാൾ ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

  പണം തീർന്നു; വിപിൻ കുടുങ്ങി
  തൃശൂർ: പണം തീർന്നത്​ നിലനിൽപ്പ്​ അപകടത്തിലാക്കി, സഹായത്തിന്​ അടുത്ത സുഹൃത്തുക്കളെ ഫോണിൽ വിളിച്ചതോടെ​​ വിപിൻ കാർത്തിക്കിനെ പൊലീസ്​ വലയിലുമാക്കി​. വ്യാജ സിം സംഘടിപ്പിച്ച ഇയാൾ, കേരളത്തിലെ പല സുഹൃത്തുക്കളേയും ഫോണിൽ വിളിച്ച് പണം ചോദിച്ചിരുന്നു. ഗുവാഹതിയിലേക്ക് പോകണമെന്നും 25,000 രൂപ വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചതോടെ ഒരു സുഹൃത്ത്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകി. ഇ​തേതുടർന്ന്​ സൈബർ സെൽ സഹായത്തോടെ പൊലീസ് വല വിരിച്ചു. കോയമ്പത്തൂരിലായിരുന്ന വിപിൻ കാർത്തിക്കിനോട് പണം വാങ്ങാൻ എത്താൻ സുഹൃത്ത് പറഞ്ഞു. താൻ വരുന്ന ടാക്‌സി കാറി​​െൻറ നമ്പർ സുഹൃത്തിനെ വിപിൻ അറിയിച്ചു. ബുധനാഴ്ച അർധരാത്രി കാറിൽ എത്തിയ വിപിൻ, പൊലീസിനെ കണ്ട് ഓടിയെങ്കിലും കീഴ്‌പ്പെടുത്തുകയായിരുന്നു.

  വ്യാജ ഐ.പി.എസായി വിലസിയത്​ പഴയ എൻജിനീയറിങ്​ റാങ്കുകാരൻ
  തൃശൂർ: വ്യാജ ഐ.പി.എസുകാരനായി അമ്മ​ക്കൊപ്പം കോടികളുടെ തട്ടിപ്പ്​ നടത്തിയത് 2008ലെ എൻജിനീറിങ്​ എൻട്രൻസ്​ പരീക്ഷയിൽ 68ാം റാങ്ക്​ നേടിയ മിടുക്കൻ. കോഴിക്കോട്​ എൻ.ഐ.ടിയിൽ രണ്ടുവർഷം പഠിക്കുകയും ചെയ്​തു. ക്രിക്കറ്റുഭ്രാന്തിൽ പഠനം താളംതെറ്റി. തുടർന്ന്​ ഹോട്ടൽ മാനേജ്​​മ​െൻറ്​ പഠനം. അതിനിടെ കുറച്ചുനാൾ ഇൻഫോപാർക്കിൽ. അതും മുടങ്ങിയ​േതാടെ അമേരിക്കയിൽ പോകാൻ​ ശ്രമം നടത്തി. തുടർന്നാണ്​ തട്ടിപ്പുമായി രംഗത്തുവരുന്നത്​.

  യഥാര്‍ഥ ഐ.പി.എസ് ഉദ്യോഗസ്ഥനേക്കാള്‍ സമർത്ഥവും വിദഗ്ധവുമായാണ്​ ഇയാള്‍ എല്ലാ ഇടപാടും നടത്തിയിരുന്നത്​. ഐ.പി.എസ്​ സർട്ടിഫിക്കറ്റ്​, സീൽ എന്നിവ മറ്റാരുടെയും സഹായമില്ലാതെ അതിവിദഗ്​ധമായി ഉണ്ടാക്കി​. ഐ.ടി പ്രാവീണ്യമാണ്​ ഇതിന്​ ഇയാൾക്ക്​ സഹായകമായത്​. ബാങ്ക്​ സ്​റ്റേറ്റ്​മ​െൻറ്​ അടക്കം എഡിറ്റ്​ ചെയ്യുമായിരുന്നു. സ്വന്തമായി നിർമിച്ച വ്യാജ സര്‍ട്ടിഫിക്കറ്റും സീലുകളും ബാങ്കുകളിൽ നല്‍കിയായിരുന്നു തട്ടിപ്പ്​. ഐ.പി.എസ് പൊലീസ് ഉദ്യോഗസ്ഥ​​െൻറ യൂനിഫോം, ബാറ്റണ്‍, റിവോള്‍വര്‍, നെയിംബോര്‍ഡ് എന്നിവ ധരിച്ചെത്തിയായിരുന്നു തട്ടിപ്പ്. ഇതിനിടെ ഐ.പി.എസുകാരന്‍ എന്ന നിലയില്‍ സമ്പന്ന കുടുംബത്തിലെ യുവതിയുമായി വിവാഹവും നിശ്ചയിച്ചിരുന്നു.

  Show Full Article
  TAGS:fake ips bank fraud Vipin Karthik malayalam news kerala news 
  Next Story