ശബരിമലയിൽ സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടം; കവർന്നത് 55 പവന്‍റെ സ്വർണം
text_fieldsപത്തനംതിട്ട: ശബരിമലയിൽ സന്നിധാനത്ത് സ്ട്രോങ് റൂമിലുള്ള സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടത്തിൽ നിർമിച്ച കിരീടമാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെയാണ് യഥാർഥ സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
ശബരിമലയിൽ മുമ്പ് സമർപ്പിക്കപ്പെട്ട വജ്രം പതിച്ച തിരുവാഭരണ കിരീടത്തിന് 445.78 ഗ്രാം (ഏകദേശം 55.72 പവൻ) ഭാരമുണ്ടായിരുന്നു. 2012-ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു സംഘം തീർത്ഥാടകരാണ് ഈ അപൂർവ്വ കാണിക്ക ശബരിമലയിൽ സമർപ്പിച്ചത്. എന്നാൽ, നിലവിൽ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന കിരീടത്തിന് കേവലം 240 ഗ്രാം തൂക്കം മാത്രമേയുള്ളൂ.
അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ നടത്തിയ തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് സ്വർണക്കിരീടം കാണാതായ വിവരം പുറത്തുവന്നത്. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെ കണ്ടെത്തിയ തിരിമറികളിൽ കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്. സ്വർണക്കിരീടം ഏത് ഘട്ടത്തിലാണ് മാറ്റപ്പെട്ടതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരെല്ലാമാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

