Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'തെരഞ്ഞെടുപ്പ്...

'തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ പ്രി​ന്റ് ചെയ്യുന്നു'; സി.​പി.​എം നേ​തൃ​ത്വത്തിനെതിരെ ഗുരുതര ആരോപണവുമായി കെ.സി. വേണുഗോപാൽ

text_fields
bookmark_border
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ പ്രി​ന്റ് ചെയ്യുന്നു; സി.​പി.​എം നേ​തൃ​ത്വത്തിനെതിരെ ഗുരുതര ആരോപണവുമായി കെ.സി. വേണുഗോപാൽ
cancel

പ​യ്യ​ന്നൂ​ർ: പ​രാ​ജ​യ​ഭീ​തി​യി​ൽ പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സി.​പി.​എം നേ​തൃ​ത്വം ആ​സൂ​ത്രി​ത​നീ​ക്കം ന​ട​ത്തു​ന്ന​താ​യി എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. പ​യ്യ​ന്നൂ​ർ ഗാ​ന്ധി പാ​ർ​ക്കി​ൽ ന​ട​ന്ന യു.​ഡി.​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​യ്യ​ന്നൂ​രി​ലെ​യും ത​ളി​പ്പ​റ​മ്പി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്ക് ഒ​രു കേ​ന്ദ്ര​ത്തി​ൽ​നി​ന്നും വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ പ്രി​ന്റ് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​താ​യും കൃ​ത്യ​മാ​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഞാ​നി​ത് പ​റ​യു​ന്ന​തെ​ന്നും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന ഏ​ത് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ലും അ​വ​രെ​ക്കൊ​ണ്ട് മ​റു​പ​ടി പ​റ​യി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പാ​ർ​ട്ടി തെ​റ്റാ​യ വ​ഴി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ അ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നാ​ണ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ സി.​പി.​എ​മ്മി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​ത്. കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധി​കാ​ര​ത്തി​ന്റെ അ​പ്പ​ക്ക​ഷ്ണം തേ​ടി​വ​ന്ന​ത​ല്ല. തെ​റ്റാ​യ വ​ഴി​യി​ലൂ​ടെ ന​യി​ക്കു​ന്ന പാ​ർ​ട്ടി​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച് പു​റ​ത്തു​വ​ന്ന​താ​ണ്. അ​തു കൊ​ണ്ടാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​നെ പോ​ലു​ള്ള​വ​രെ പി​ന്തു​ണ​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​തെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeadershipCPMfake ID cardKerala Assembly Election 2026K.C. Venugopal
News Summary - 'Fake ID cards are being printed to sabotage the elections'; K.C. Venugopal makes serious allegations against the CPM leadership
Next Story