വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: അന്വേഷണ സംഘം വീണ്ടും കലിംഗയിലേക്ക്
text_fieldsകായംകുളം: വിവാദമായ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘം വീണ്ടും കലിംഗയിലേക്ക്. ഒന്നാം പ്രതിയായ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിൽനിന്നും കണ്ടെടുത്ത സർട്ടിഫിക്കറ്റുകൾ അവിടെ എത്തിച്ച് പരിശോധിക്കുകയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച കലിംഗയുടെ ചില സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച അന്വേഷണവും നടത്തും.
വിഷയത്തിൽ കേസ് എടുത്തതിന് പിന്നാലെ ഒരു സംഘം അന്വേഷണോദ്യോഗസ്ഥർ കലിംഗയിൽ എത്തിയാണ് നിഖിൽ തോമസ് എന്ന വിദ്യാർഥി അവിടെ പഠിച്ചിരുന്നില്ലെന്ന് ഉറപ്പ് വരുത്തിയത്.
ഇതിനിടെ കഴിഞ്ഞദിവസം പിടിയിലായ മുഖ്യപ്രതി റിയോൺ എജുവിങ് ഉടമ ആലുവ പൂക്കാട്ടുപടി തണലിൽ സജു എസ്. ശശിധരനെയും (39), റിമാൻഡിലുള്ള രണ്ടാം പ്രതി അബിൻ സി. രാജിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ശനിയാഴ്ച വൈകീട്ടോടെ പൊലീസ് കസ്റ്റഡി അവസാനിച്ച ഒന്നാം പ്രതി നിഖിൽ തോമസിനെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

