Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; കോർപ്പറേഷൻ അംഗത്തിൽനിന്ന് പണംതട്ടി
text_fieldsbookmark_border
കൊച്ചി: കോർപറേഷൻ മുൻ സ്ഥിരം സമിതി ചെയർമാൻ എ.ബി. സാബുവിെൻറ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടിയതായി പരാതി. സുഹൃത്ത് ഉദയംപേരൂർ പഞ്ചായത്ത് അംഗം നിമിൽരാജിന് 8000 രൂപ നഷ്ടമായെന്ന് എ.ബി. സാബു സൈബർ സെല്ലിൽ നൽകിയ പരാതിയിൽ പറയുന്നു.
ഫേസ്ബുക്ക് മെസഞ്ചർ വഴി വ്യാജസന്ദേശങ്ങൾ അയച്ച് പണം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. പണം ആവശ്യപ്പെട്ട് നിരവധി സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചു.
തെൻറ പ്രൊഫൈൽ ചിത്രമുള്ള അക്കൗണ്ടിൽനിന്നായിരുന്നു സന്ദേശങ്ങൾ. ഇതുകണ്ട് തെറ്റിദ്ധരിച്ച് നിമിൽരാജ് ഗൂഗ്ൾ പേ വഴി 8000 രൂപ നൽകുകയായിരുന്നു. 919861161871 എന്ന ഗൂഗ്ൾ പേ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പെന്നും അദ്ദേഹം പറഞ്ഞു.
Next Story

