Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ മരുന്നുകൾ...

വ്യാജ മരുന്നുകൾ ഓൺലൈനിൽ സുലഭം; കരുതിയിരിക്കാൻ മുന്നറിയിപ്പ്​

text_fields
bookmark_border
വ്യാജ മരുന്നുകൾ ഓൺലൈനിൽ സുലഭം; കരുതിയിരിക്കാൻ മുന്നറിയിപ്പ്​
cancel
camera_alt

representative image

തൃശൂർ: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മരുന്നുകൾ ഓൺലൈനിൽ വാങ്ങി കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിയതിനാൽ മുന്നറിയിപ്പുമായി സംസ്ഥാന ഡ്രഗ്​സ്​ വിഭാഗം. ഗുളികകളുടെ ഗുണനിലവാരം വിലയിരുത്താതെ വ്യക്തികൾ നേരിട്ടും ചില റീ​​​െട്ടയ്​ൽ മെഡിക്കൽ ഷോപ്പുടമകളും ധാരാളം മരുന്നുകളാണ്​ ഓൺലൈനിൽ വാങ്ങുന്നത്​. ഇവയിൽ വ്യാജ മരുന്നുകൾ കടന്നുകൂടുന്നുണ്ടെന്നാണ്​ കണ്ടെത്തൽ.

ഓൺലൈൻ വഴി ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വാങ്ങിക്കുന്നത്​ ശ്രദ്ധയിൽപെടുകയാണെങ്കിൽ മരുന്നു നിർമാതാക്കളുമായി നേരിട്ട്​ കത്തിടപാടുകൾ നടത്തി നിർമാണ ലൈസൻസ്​, പ്രൊഡക്​ട്​ പെർമിറ്റ്​ എന്നിവ ലഭ്യമാക്കി മരുന്നുകളുടെ ആധികാരിക ഉറപ്പാക്കണമെന്ന്​ സംസ്ഥാന ഡ്രഗ്​സ്​ കൺട്രോളർ ജില്ല ഡ്രഗ്​സ്​ വിഭാഗം അധികൃതർക്ക്​ നിർദേശം നൽകി.

തിരുവനന്തപുരം പൂവാറിലെ മെഡിക്കൽ ഷോപ്പിൽനിന്ന്​ കോവിഡ്​ ബാധിതർക്ക്​ പനിക്കായി ​വിതരണം ചെയ്​ത ഫവി മാക്​സ്​ 400 (ഫവിപിർ അവിർ ടാബ്​ലറ്റ്​സ്​) ഒരുമാസം മുമ്പ്​ പിടിച്ചെടുത്തതിനെത്തുടർന്നുള്ള നടപടിയുടെ ഭാഗമായാണ്​ നിർദേശം.

ഒരു ഗുണവും ചെയ്യാത്ത വ്യാജ മരുന്നാണിതെന്ന ഗുജറാത്തിലെ ലാബി​െൻറ കണ്ടെത്തലിൽ ഗുജറത്ത്​ ഫുഡ്​ ആൻഡ്​ ഡ്രഗ്​സ്​ കമീഷണർ നൽകിയ മുന്നറിയിപ്പി​െൻറ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്ത്​ പരിശോധന നടത്തിയതും മരുന്ന്​ പിടിച്ചെടുത്തതും.

ഷോപ്പുടമക്കെതിരെ കേസെടുത്തിരുന്നെങ്കിലും നിയമനടപടി ഡ്രഗ്​സ്​ വിഭാഗം പൂർത്തീകരിച്ചിട്ടില്ല. മരുന്ന്​​ നിർമിച്ച കമ്പനിയുടെ പലരേഖകളും ഗുജറാത്തിൽ നിന്നുൾപ്പെടെ ലഭിക്കാനുണ്ടെന്നും അതിനുശേഷം അന്തിമ റിപ്പോർട്ട്​ കോടതിയിൽ സമർപ്പിക്കുമെന്നും​ ഡ്രഗ്​സ്​ കൺട്രോൾ അധികൃതർ അറിയിച്ചു. ഇതിനിടെ ഫവി മാക്​സ്​ 400 മരുന്നുകൾ ഹിമാചൽ, മഹാരാഷ്​ട്ര സംസ്​ഥാനങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി പിടിച്ചെടുത്തു.

മരുന്നുകൾ അംഗീകൃത മരുന്ന്​ വിതരണ ശൃംഖല വഴി വാങ്ങണമെന്നാണ്​ ഡ്രഗ്​സ്​ അധികൃതർ നൽകുന്ന നിർദേശം. സംസ്ഥാനത്തെ ചില റീ​​​െട്ടയ്​ൽ ഔഷധ വ്യാപാരികൾ ഇതരസംസ്ഥാനങ്ങളിലെ മൊത്ത ഔഷധ വ്യാപാരികൾ, നിർമാതാക്കൾ എന്നിവർക്ക്​ ഓർഡർ നൽകി മരുന്ന്​ വിൽപന നടത്തുന്നതായി വിവരം ലഭിച്ചതായി ഡ്രഗ്​സ്​ വിഭാഗം സർക്കുലറിൽ വ്യക്തമാക്കുന്നു.

ഇത്തരം മരുന്നുകൾക്ക്​ അതത്​ സംസ്ഥാനങ്ങളിലെ ഡ്രഗ്​സ്​ വിഭാഗം അധികൃതരുടെ അംഗീകാരമുണ്ടോ എന്ന്​ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake drugsonline drugs
News Summary - fake drugs are available online Warning issued
Next Story