Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമുകിയുമായി സൗജന്യ യാത്രക്ക് വ്യാജരേഖ​: ഇൻഡിഗോ ജീവനക്കാരൻ അറസ്​റ്റിൽ

text_fields
bookmark_border
കാമുകിയുമായി സൗജന്യ യാത്രക്ക് വ്യാജരേഖ​: ഇൻഡിഗോ ജീവനക്കാരൻ അറസ്​റ്റിൽ
cancel

നെടുമ്പാശ്ശേരി: കാമുകിയുമായി യാത്ര ചെയ്യാൻ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് തരപ്പെടുത്തുന്നതിന് വ്യാജരേഖ ചമ ച്ച കേസിൽ വിമാന ജീവനക്കാരനും അറസ്​റ്റിലായി. ഇൻഡിഗോ ജീവനക്കാരനായ ഭുവനേശ്വർ സ്വദേശി രാകേഷ് വ്യാസാണ് (31) അറസ്​റ്റിലായത്. കാമുകി ഒഡിഷ സ്വദേശിനി രസ്മിത ബരാലയെ (24) നേരത്തേ അറസ്​റ്റ്​ ചെയ്തിരുന്നു. അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ്​ ചെയ്തു

ഇൻഡിഗോയിൽ ജീവനക്കാരുടെ അടുത്ത ബന്ധുക്കൾക്ക് യാത്ര ചെയ്യുന്നതിന് നിരക്കിളവുണ്ട്. ഇത് പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി രാകേഷി​​െൻറ സഹോദരിയുടെ ആധാർ കാർഡിൽ രസ്മിതയുടെ ഫോട്ടോമാറ്റി ഒട്ടിക്കുകയായിരുന്നു. ഇതുപയോഗിച്ച്​ ഇവർ കൊച്ചിയിൽ ഉല്ലസിക്കാനെത്തി. എന്നാൽ, തിരിച്ച് ഡൽഹിക്ക് പോകുമ്പോഴാണ് സുരക്ഷ വിഭാഗം ആധാർ കാർഡിൽ സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ആധാർ കാർഡിൽ ഫോട്ടോ മാറ്റി ഒട്ടിച്ച വിവരം വെളിപ്പെടുത്തിയത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fake documents
Next Story