Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ ഒസ്യത്ത് നിർമിച്ച് ഭൂമി തട്ടിയെന്ന പരാതി; കോൺഗ്രസ് നേതാക്കളിൽനിന്ന് മൊഴിയെടുത്തു
text_fieldsbookmark_border
കോഴിക്കോട്: താമരശ്ശേരിയിൽ ദേശീയപാതക്കു സമീപമുള്ള ഭൂമി വ്യാജ ഒസ്യത്ത് നിർമിച്ച് തട്ടിയെടുത്തെന്ന പരാതിയിൽ അന്വേഷണസംഘം ഡി.സി.സി പ്രസിഡൻറ് ഉൾപ്പെടെ കോൺഗ്രസ് നേ താക്കളിൽനിന്ന് മൊഴിയെടുത്തു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, കോൺഗ്രസ് നേ താക്കളായ ഹബീബ് തമ്പി, എൻ.െക. അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവരുെട മൊഴിയാണ് താമരശ്ശേരി ഡിവൈ.എസ്.പി കെ.പി. അബ്ദുറസാഖ് രേഖപ്പെടുത്തിയത്. പരാതിക്കാരൻ എ.എച്ച്. ഹാഫിസിൽനിന്ന് നേരേത്ത റൂറൽ എസ്.പി െക.ജി. സൈമൺ മൊഴിയെടുത്തിരുന്നു.
ഭൂമിതട്ടിപ്പിൽ പ്രത്യുപകാരമായി സിദ്ദീഖിനും രണ്ടു കോൺഗ്രസ് നേതാക്കൾക്കും ഒരു ഏക്കർ വീതം ഭൂമി നൽകിയതായാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച പരാതിയിൽ പറയുന്നത്.
താമരശ്ശേരി ചുങ്കം സ്വദേശിയും മുൻ മജിസ്ട്രേറ്റുമായിരുന്ന ലിങ്കൺ അബ്രഹാം പിതാവിെൻറ പേരിലുള്ള ട്രസ്റ്റിനായി ഒസ്യത്ത് എഴുതിവെച്ച 13 ഏക്കറിലേറെ ഭൂമി സഹോദരൻ ഫിലോമിൻ എബ്രഹാമിന് മാറ്റി നൽകിയതായും പ്രത്യുപകാരമായി 2015 സെപ്റ്റംബർ 22ന് താമരശ്ശേരി സബ് രജിസ്ട്രാർ ഓഫിസിൽെവച്ച് കോൺഗ്രസ് നേതാക്കൾക്ക് തീറാധാരം രജിസ്റ്റർ ചെയ്തുെകാടുത്തെന്നുമാണ് ആക്ഷേപം.
പുതിയ ഒസ്യത്ത് വ്യാജമാണെന്നും പിന്നീട് ഈ ഒസ്യത്തനുസരിച്ച് ഫിലോമിൻ എബ്രഹാമിന് ഭൂമി നൽകാൻ നേതാക്കൾ കൂട്ടുനിന്നുെവന്നുമാണ് കേരള കോൺഗ്രസ് സ്കറിയ വിഭാഗം നേതാവായ എ.എച്ച്. ഹാഫിസ് നൽകിയ പരാതിയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വഴി പരാതി കോഴിക്കോട് റൂറൽ ജില്ല െപാലീസ് മേധാവിക്ക് അയച്ചുകൊടുക്കുകയായിരുന്നു. താമരശ്ശേരി ചുങ്കം ചെക്ക്പോസ്റ്റിനു സമീപമാണ് ലിങ്കൺ അബ്രഹാമിന് കോടികൾ വിലയുള്ള സ്വത്തുക്കളുണ്ടായിരുന്നത്. 2011 മേയ് ആറിനാണ് ഇദ്ദേഹം മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story