Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജരേഖ:...

വ്യാജരേഖ: കർദിനാളിനെയും പൊലീസിനെയും വിമർശിച്ച്​ അതിരൂപതയ​ുടെ സർക്കുലർ

text_fields
bookmark_border
വ്യാജരേഖ: കർദിനാളിനെയും പൊലീസിനെയും വിമർശിച്ച്​ അതിരൂപതയ​ുടെ സർക്കുലർ
cancel

കൊച്ചി: സീറോ മലബാർ സഭയിലെ വ്യാജരേഖ കേസിൽ കർദിനാൾ മാർ ജോർജ്​ ആ​ലഞ്ചേരിയെയും പൊലീസ്​ നടപടികളെയും വിമർശിച് ച്​ എറണാകുളം-അങ്കമാലി അതിരൂപത സർക്കുലർ. രേഖയുണ്ടാക്കാൻ വൈദികർ പ്രേരണ ചെലുത്തുകയോ ഗൂഢാലോചന നടത്തുകയോ ചെയ്​ തിട്ടില്ലെന്നും രേഖകളുടെ നിജസ്​ഥിതി ജുഡീഷ്യൽ അന്വേഷണം വഴിയോ സി.ബി.ഐ അന്വേഷണം വഴിയോ പുറത്തുകൊണ്ടുവരണമെന്ന ും അതിരൂപത വികാരി ജനറാൾ ഫാ. വർഗീസ്​ പൊട്ടക്കൽ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. സർക്കുലർ ഞായറാഴ്​ച പള്ളികള ിൽ വായിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.

സഭയിലെ ചില മെത്രാന്മാരുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട ്ട്​ അതിരൂപതാംഗമായ യുവാവ്​ ത​​െൻറ ജോലിക്കിടയിൽ കണ്ടെത്തിയ രേഖകൾ ഫാ. പോൾ തേലക്കാട്ടിന്​ അയക്കുകയും ഇദ്ദേഹത് തിൽനിന്ന്​ ലഭിച്ച രേഖകൾ നിജസ്​ഥിതി അന്വേഷിച്ചറിയാൻ ബിഷപ് മാർ ​ജേക്കബ്​ മനത്തോടത്ത്​ കർദിനാൾ മാർ ജോർജ്​ ആ​ല​​​​ഞ്ചേരിക്ക്​ നൽകുകയുമാണ്​ ഉണ്ടായതെന്ന്​ സർക്കുലറിൽ പറയുന്നു. തുടർന്ന്​, രേഖകൾ കർദിനാളിനെ അപകീർത്തിപ്പെടുത്താൻ ചമച്ചതാണെന്ന്​ ആരോപിച്ച്​ ജേക്കബ്​ മനത്തോടത്തിനെയും പോൾ തേലക്കാട്ടിനെയും പ്രതികളാക്കി സഭ സിനഡിനുവേണ്ടി ക്രിമിനൽ കേസ്​ കൊടുത്തു. ഇവർക്കെതിരെ നടപടി ഉദ്ദേശിച്ചിട്ടില്ലെന്നും ഇവരെ പ്രതിസ്​ഥാനത്തുനിന്ന്​ ഒഴിവാക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും മാർ ആലഞ്ചേരി ഉറപ്പുനൽകിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

ഇരുവരും പ്രതിസ്​ഥാനത്ത്​ തുടരുകയാണ്​. വ്യാജരേഖയുണ്ടാക്കാൻ വൈദികർ ഗൂഢാലോചന നടത്തിയെന്നും അവ ഉപയോഗിച്ച്​ മാർ ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നുമുള്ള ആരോപണം വസ്​തു​തവിരുദ്ധമാണ്​. അന്വേഷണ വിധേയനായ യുവാവിനെ പൊലീസ്​ 48 മണിക്കൂർ അനധികൃതമായി കസ്​റ്റഡിയിൽ വെക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്​തത്​ മനുഷ്യാവകാശ ലംഘനവും നീതിന്യായ വ്യവസ്​ഥയോടുള്ള വെല്ലുവിളിയുമാണ്​. അന്വേഷണം ശരിയായ ദിശയിലല്ലെന്ന്​ അതിരൂപത ന്യായമായും സംശയിക്കുന്നു. ഈ​ പ്രതിസന്ധികൾ സമാധാനപരമായി പരിഹരിക്കാനും വൈദികരും യുവാക്കളും പീഡിപ്പിക്കപ്പെടാതിരിക്കാനും ഒരുമിച്ച്​ പ്രവർത്തിക്കണമെന്നും സർക്കുലർ ആഹ്വാനം ചെയ്യുന്നു.

കത്തോലിക്ക സഭയിലെ വിവാദങ്ങൾക്കുപിന്നിൽ തീവ്രവാദ പ്രസ്​ഥാനങ്ങൾ -കാത്തലിക്​ ഫോറം​കൊച്ചി: കത്തോലിക്ക സഭയെ തകർക്കാൻ ആസൂത്രിതനീക്കം നടത്തുന്ന ചില തീവ്രവാദ പ്രസ്​ഥാനങ്ങളാണ്​ എറണാകുളം-അങ്കമാലി അതിരൂപതയിൽ വിമതപ്രവർത്തനം നടത്തുന്നവർക്ക്​ പിന്നിലെന്ന്​ ഇന്ത്യൻ ക​ാത്തലിക്​ ഫോറം. ചർച്ചചെയ്​ത്​ പരിഹരിക്കാൻ കഴിയുമായിരുന്ന ഭൂമിവിൽപന വിഷയം വലിയ വിവാദമാക്കിയത്​ ഈ ശക്തികളാണ്​. ജലന്ധർ ​കേസും ഭൂമി വിവാദത്തിൻറ ഉപോൽപന്നമാണെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കന്യാസ്​ത്രീകളെ കൂട്ടുപിടിച്ച്​ മേജർ ആർച്​ ​ബിഷപ്പി​െന ക​ുടുക്കാനാണ്​ ശ്രമിച്ചത്​.

വഞ്ചിസ്​ക്വയറിലെ സമരപ്പന്തലിൽ വന്നുപോയവരെക്കുറിച്ച്​ എൻ.ഐ.എ ​േപാലുള്ള ഏജൻസിയെക്കൊണ്ട്​ അന്വേഷിപ്പിക്കണം. പ്രശ്​നങ്ങൾ പരിഹരിക്കാൻ വത്തിക്കാൻ ഇടപെട്ട്​ നിയമിച്ച അഡ്​മിനിസ്​​​േ​ട്രറ്റർ മാർ ​േജക്കബ്​ മനത്തോടത്ത്​ വിമതപ്രവർത്തനം നടത്തുന്ന വൈദികരുടെ കളിപ്പാവയായാണ്​ പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. നിഷ്​പക്ഷത പുലർത്താത്ത അഡ്​മിനിസ്​ട്രേറ്ററെ ചുമതലയിൽനിന്ന്​ നീക്കണം.

മേജർ ആർച്​ ബിഷപ്പിനെതിരെ വ്യാജരേഖ ചമച്ചത്​ സീ​േറാ മലബാർ-ലത്തീൻ സഭകളുടെ കൂട്ടായ്​മയിൽ വിള്ളൽ വീഴ്​ത്താൻകൂടി ലക്ഷ്യമിട്ടാണ്​​. മേജർ ആർച്​ ബിഷപ്പിനെ സ്​ഥാനഭ്രഷ്​ടനാക്കാൻ നടത്തിയ ഗൂഢാ​േലാചന ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥനെ നിയോഗിച്ച്​ സർക്കാർ അന്വേഷിക്കണ​മെന്ന്​ ഫോറം വൈസ്​ പ്രസിഡൻറ്​ ബിനു ചാക്കോയും ജനറൽ സെക്രട്ടറി ഡാൽബി ഇമ്മാനുവലും ആവശ്യപ്പെട്ടു.

Show Full Article
TAGS:fake documents syro malabar sabha kerala news malayalam news 
Next Story