വ്യാജആധാരം റദ്ദ്ചെയ്യണം: പരാതിയുമായി നഞ്ചിയമ്മ കലക്ടറെ കണ്ടു
text_fieldsകോഴിക്കോട് : അട്ടപ്പാടിയിൽ കുടുംബഭൂമിക്ക് വ്യാജരേഖയുണ്ടാക്കിയവർക്കെതിരെ കേസെടുക്കണമെന്നും അവരുടെ ആധാരം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഗായിക നഞ്ചിയമ്മ പാലക്കാട് കലക്ടർ ജി. പ്രിയങ്കയെ കണ്ട് പരാതി നൽകി. നഞ്ചിയമ്മയുടെ ടി.എൽ.എ കേസിലുണ്ടായിരുന്ന ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി കെ.വി. മാത്യു, നിരപ്പത്ത് ജോസഫ് കാര്യൻ തുടങ്ങിയവരാണ് തട്ടിയെടുത്തത്. ഇത് സംബന്ധിച്ച് അഗളി കോടതിയിൽ നടന്ന വിചാരണയിൽ നഞ്ചിയമ്മക്ക് അനുകൂല വിധിയായി.
അട്ടപ്പാടി ആദിവാസികളുടെ മണ്ണാണ്. കൃഷി ചെയ്ത് ജീവിക്കുന്നവരാണ് ആദിവാസികൾ. ഭൂമിയില്ലാതെ ജീവിക്കാനാവില്ല. അതിനാൽ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണെന്നാണ് കലക്ടറോട് നഞ്ചിയമ്മ ആവശ്യപ്പെട്ടത്. ഈ കേസിൽ കലക്ടർ ഇടപെട്ട് നീതി നടപ്പാക്കുന്നാണ് പ്രതീക്ഷയെന്ന് നഞ്ചിയമ്മ മാധ്യമം ഓൺലൈനോട് പറഞ്ഞു. ഇക്കാര്യത്തിൽ പരിശോധിക്കാമെന്ന് കലക്ടർ ഉറപ്പ് നൽകിയെന്നും നഞ്ചിയമ്മ പറഞ്ഞു.
നഞ്ചിയമ്മയുടെ ഭൂമിക്ക് ആധാരം ഉണ്ടാക്കാൻ ഉപയോഗിച്ച നികുതി രസീത് അഗളി വില്ലേജ് ഓഫീസിൽനിന്ന് നൽകിയതെല്ലെന്നാണ് കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ വില്ലേജ് ഓഫീസർ ഉഷാകുമാരി മൊഴി കൊടുത്തുവെന്ന് റവന്യൂ മന്ത്രി നിയമസഭയിലും മറുപടി നൽകിയിരുന്നു. വില്ലേജിലെ നികുതി രസീത് വ്യാജമായി നിർമിച്ചവരുടെ പേരിൽ കേസെടുക്കണമെന്നാണ് നഞ്ചിയമ്മ ആവശ്യപ്പെടുന്നത്.
ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തവർക്കെതിരെ എസ്.സി- എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നാണ് റവന്യൂമന്ത്രി കഴിഞ്ഞ നിയമസഭയിലും ഉറപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ കലക്ടർ നടപടിയെടുക്കേണ്ടത്. മുൻ കലക്ടർ മൂൺമയി ജോഷി നടത്തിയ വിചാരണയിൽ മാരിമുത്തു നൽകിയ മൊഴിയും റവന്യൂ മന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിരുന്നു. ഇതിലൂടെ മാരിമുത്തു അറിയാതെയാണ് അദ്ദേഹത്തിന്റെ പേരിൽ നികുതി രസീത് നിർമിച്ച് ഭൂമി വ്യാജരേഖയുണ്ടാക്കിയതെന്നും വ്യക്തമായി. അതിനാലാണ് അഗളി കോടതിൽ കെ.വി.മാത്യു നൽകിയ കേസിൽ നഞ്ചിയമ്മക്ക് അനുകൂലമായി വിധിച്ചത്.
എന്നാൽ, കേസ് വീണ്ടും അഗളി കോടതിയിൽനിന്ന് മേൽകോടതിയിലേക്ക് ഭൂമി കൈയേറിയവർ അപ്പീൽ പോവുകയാണ്. കുടുംബഭൂമിക്ക് വ്യാജ ഉണ്ടാക്കി തട്ടിയെടുത്തവർക്ക് പണമുള്ളതിനാൽ ഭൂമി തിരിച്ചുകിട്ടാത്ത വിധം മേൽ കോടതിയിൽ അപ്പീൽ നൽകിയെന്നാണ് നഞ്ചിയമ്മ പറയുന്നത്. വ്യാജരേഖയുണ്ടാക്കി രജിസ്റ്റർ ചെയ്ത ആധാരങ്ങൾ കലക്ടർ റദ്ദ് ചെയ്യണം. വ്യാജനികുതി രസീത് ഉണ്ടാക്കിയവർക്കെതിരെ കേസെടുക്കാൻ കലക്ടർ നടപടി സ്വീകരിക്കണമെന്നും നഞ്ചിയമ്മ ആവശ്യപ്പെട്ടു.
നഞ്ചിക്കൊപ്പം ആദിവാസി നേതാവായ ടി.ആർ. ചന്ദ്രനും അട്ടപ്പാടി സംരക്ഷണ സമിതി നേതാവ് എം. സുകുമാരനും നഞ്ചിയമ്മയുടെ സഹോദരിക്കും ഒപ്പമാണ് നഞ്ചിയമ്മ കലക്ടറെ കാണാനെത്തിയത്. നഞ്ചിയമ്മയുടെ കടുംബഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തത് റിപ്പോർട്ട് നൽകിയതിന്റെ പേരിൽ മാധ്യമത്തിനെതിരെ എട്ട് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോസഫ് കുര്യൻ കേസ് നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.