വ്യാജരേഖ കേസ്: ഫാ. പോൾ തേലക്കാട്ടിൻെറ മൊഴിയെടുത്തു
text_fieldsആലുവ: സീറോ മലബാർ സഭയിലെ വ്യാജരേഖ കേസിൽ പൊലീസ് സഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ടി െൻറ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ മുമ്പാകെ തിങ്കളാഴ്ച രാവിലെ 10.45ഓടെയാണ് അദ്ദേഹം ഹാജരായത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖകൾ ചമച്ചതിൽ പോൾ തേലക്കാട്ടിന് പങ്കുണ്ടെന്ന ആരോപണത്തിെൻറ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തത്.
എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. അഗസ്റ്റിൻ വട്ടോളി, രൂപത പ്രൊക്യുറേറ്റർ സെബാസ്റ്റ്യൻ മാണിക്കത്താൻ എന്നിവരടക്കം അഞ്ച് വൈദികർക്കും അഭിഭാഷകനുമൊപ്പമാണ് ഫാ. പോൾ തേലക്കാട്ട് എത്തിയത്. മൊഴിയെടുക്കൽ മൂന്ന് മണിക്കൂർ നീണ്ടു. ആലഞ്ചേരിയുടെ രഹസ്യ ബാങ്ക് അക്കൗണ്ടിെൻറതെന്ന് പറഞ്ഞ് ഫാ. പോൾ തേലക്കാട്ട് അഡ്മിനിസ്ട്രേറ്റർ വഴി സഭ സിനഡിന് സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും അങ്ങനെയൊരു അക്കൗണ്ടില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് വ്യാജരേഖകളുടെ ഉറവിടം തേടി അന്വേഷണം ശക്തിമാക്കിയത്.
വ്യാജരേഖ ഉണ്ടാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഫാ. പോൾ തേലക്കാട്ടാണെന്നും ഇതിന് സഭയിലെ പതിനഞ്ചോളം വൈദികർ കൂട്ടുനിന്നതായും വൈദിക സമിതി മുൻ അംഗം ഫാ. ആൻറണി പൂതവേലിൽ ആരോപിച്ചിരുന്നു. എന്നാൽ, കിട്ടിയ രേഖകൾ അഡ്മിനിസ്ട്രേർക്ക് കൈമാറുക മാത്രമേ താൻ ചെയ്തിട്ടുള്ളൂ എന്നാണ് തേലക്കാട്ടിെൻറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
