Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലഞ്ചേരി​ക്കെതി​രെ...

ആലഞ്ചേരി​ക്കെതി​രെ വ്യാജരേഖ​; ഫാ. പോൾ തേലക്കാട്ടിനെതിരെ കേസ്

text_fields
bookmark_border
Father-paul-thelakkatt
cancel

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഉന്നതാധികാരി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി​യെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖ ചമച്ച െന്ന പരാതിയിൽ സഭയുടെ മുൻ വക്താവും സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററുമായ ഫാ. പോൾ തേലക്കാട്ടിനെതിരെ കേസ്​. ത ൃക്കാക്കര പൊലീസാണ്​ കേസെടുത്തത്​. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സ​െൻറ് തോമസിലെ​ ഇൻറർനെറ്റ് മിഷ​​െൻറ എക്‌സി. ഡറക്ടര്‍ ജോബി മാപ്രകാവിലാണ്​ പരാതി നൽകിയത്​.

ജനുവരി ഏഴിന്​ സീറോ മലബാർ സഭ ആസ്ഥാനത്ത് മെത്രാൻ സിനഡ് നടന്ന സമയത്ത്​ ആലഞ്ചേരി വ്യവസായിക്ക് കോടികൾ മറിച്ചുനൽകിയതി​​​െൻറ ബാങ്ക് രേഖകളുമായി എത്തി ഫാ. പോൾ തേലക്കാട്ട് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ആ​ല​േഞ്ചരി ആരോപണം നിഷേധിച്ചു. തുടർന്ന്​ സഭ നടത്തിയ പരിശോധനയിൽ പോൾ തേലക്കാട്ട്​ കൊണ്ടുവന്ന രേഖകൾ വ്യാജമാണെന്ന്​ കണ്ടെത്തിയതായാണ്​ പറയുന്നത്​. 471, 468, 34 വകുപ്പുകൾ പ്രകാരമാണ്​ എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തിരിക്കുന്നത്​.

എറണാകുളം സെന്‍ന്‍ട്രല്‍ സ്​റ്റേഷനില്‍നിന്ന്​ രണ്ടുദിവസം മുമ്പ്​ തൃക്കാക്കരയിലേക്ക്​ കേസ് കൈമാറുകയായിരുന്നുവെന്ന് തൃക്കാക്കര എസ്​.ഐ മനീഷ് പറഞ്ഞു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഫാ. പോള്‍ തേലക്കാട്ട് പ്രതികരിച്ചു. സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ ഭൂമിവിവാദം, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ കേസ് തുടങ്ങിയവയിൽ സഭ നേതൃത്വത്തി​​െൻറ നടപടിക്കെതിരെ ഫാ. പോള്‍ തേലക്കാട്ട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഫ്രാങ്കോയെ അറസ്​റ്റ്​ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ തെരുവ് സമരത്തില്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും സമരവേദിയില്‍ എത്തുകയും ചെയ്തിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscasefake documentmalayalam newsMar Gorge AlancheriFr.Paul thelakkatt
News Summary - fake document against Alancheri; case taken against Fr.Paul thelakkatt -kerala news
Next Story