Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right100 രൂ​പ​യു​ടെ...

100 രൂ​പ​യു​ടെ കള്ളനോട്ടുകൾ: ദമ്പതികൾക്ക് എട്ട് വർഷം കഠിനതടവും പിഴയും

text_fields
bookmark_border
100 രൂ​പ​യു​ടെ കള്ളനോട്ടുകൾ: ദമ്പതികൾക്ക് എട്ട് വർഷം കഠിനതടവും പിഴയും
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര, നെ​ടു​വ​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വി​വി​ധ ക​ട​ക​ളി​ൽ 100 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ കൈ​മാ​റ്റം ചെ​യ്ത് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ കേ​സി​ൽ ദ​മ്പ​തി​ക​ൾ​ക്ക് എ​ട്ട് വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷ. വ​ർ​ക്ക​ല ക​ണ്ണ​മ്പ ശ്യാ​മ നി​വാ​സി​ൽ ജ​യ​കു​മാ​റി​നെ​യും (56), ഭാ​ര്യ വ​ർ​ക്ക​ല ശ്യാ​മ​നി​വാ​സി​ൽ ശ്യാ​മ​യെ​യു​മാ​ണ് (39) ക​ള്ള​നോ​ട്ട് കൈ​വ​ശം വെ​ച്ച​തി​നും വി​നി​മ​യം ന​ട​ത്തി​യ​തി​നും കൊ​ല്ലം ജി​ല്ല അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് ശി​ക്ഷി​ച്ച​ത്.

2005 ഏ​പ്രി​ൽ 15നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്നും 100 രൂ​പ​യു​ടെ മൂ​ന്ന് ക​ള്ള​നോ​ട്ടു​ക​ളും വ​ർ​ക്ക​ല​യി​ലെ വീ​ട്ടി​ൽ​നി​ന്ന് ആ​റ് ക​ള്ള​നോ​ട്ടു​ക​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ക​ള്ള​നോ​ട്ട് വി​നി​മ​യം ചെ​യ്ത​തി​ന് അ​ഞ്ച് വ​ർ​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ പി​ഴ​യും കൈ​വ​ശം വെ​ച്ച​തി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 20000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ.

കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​ഐ ആ​യി​രു​ന്ന എ. ​അ​ശോ​ക​നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത​ത്. കേ​സ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത് കൊ​ല്ലം ക്രൈം​ബ്രാ​ഞ്ച് സി.​ഐ.​ഡി ഡി​റ്റ​ക്ടീ​വ് ഇ​ൻ​സ്​​പെ​ക്ട​ർ വി.​എ​സ്. ദി​ന​രാ​ജ് ആ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സി​സി​ൻ ജി. ​മു​ണ്ട​യ്ക്ക​ൽ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake currencyimprisonment
News Summary - Fake currency: Couple gets eight years rigorous imprisonment and fine
Next Story