Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ കോവിഡ്​...

വ്യാജ കോവിഡ്​ സർട്ടിഫിക്കറ്റ്: വളാഞ്ചേരി അർമ ലാബ്​ തട്ടിയെടുത്തത് 60 ലക്ഷത്തോളം രൂപ

text_fields
bookmark_border
വ്യാജ കോവിഡ്​ സർട്ടിഫിക്കറ്റ്: വളാഞ്ചേരി അർമ ലാബ്​ തട്ടിയെടുത്തത് 60 ലക്ഷത്തോളം രൂപ
cancel

വളാഞ്ചേരി: ​േകാവിഡ് പരിശോധനക്കായി ലാബിൽ സ്രവം നൽകിയവർക്ക് വ്യാജ നെഗറ്റിവ് സർട്ടിഫിക്കറ്റ് നൽകിയ കേസിൽ പ്രതികൾ തട്ടിയെടുത്തത്​ 60 ലക്ഷത്തോളം രൂപയെന്ന്​ പൊലീസ്. ഏകദേശം 2000 പേർക്കാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്. ജൂ​ൈല 15 മുതൽ സെപ്​റ്റംബർ 15വരെ 2500ഓളം പേരുടെ സ്രവമാണ് വളാഞ്ചേരി അർമ ലാബിൽ പരിശോധനക്കെടുത്തത്.

ഇതിൽ 490 പേർക്ക് മാത്രമാണ് യഥാർഥ സർട്ടിഫിക്കറ്റ് നൽകിയത്. പരിശോധനക്കെത്തുന്നവരിൽനിന്ന്​ 2750 രൂപ വാങ്ങും. കലക്​ഷൻ ഇനത്തിൽ 500 രൂപയെടുത്ത് ബാക്കി തുകയും കോവിഡ് പരിശോധനക്കുള്ള സ്രവവും കോഴിക്കോ​ട്ടെ ലാബിലേക്ക് അയക്കുകയായിരുന്നു പതിവ്.

കഴിഞ്ഞ മാസം 13നാണ് പെരിന്തൽമണ്ണ തൂത സ്വദേശി കോവിഡ് പരിശോധനക്കായി അർമ ലാബിനെ സമീപിച്ചത്. 14ന് ഇദ്ദേഹത്തിന്​ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ്​ നൽകി. 15ന് ഇതേ ലാബിൽനിന്ന് ഇദ്ദേഹത്തെ വിളിച്ച്​ പരിശോധനയിൽ തെറ്റുണ്ടെന്നും വീണ്ടും സ്രവമെടുത്ത് പരിശോധിക്കണമെന്നും അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഇയാൾ കോഴിക്കോട്ടെ മൈക്രോ ലാബുമായി ബന്ധപ്പെട്ടപ്പോഴാണ് പരിശോധനാഫലം പോസിറ്റിവാണെന്ന്​ അറിയുന്നത്​.

മറ്റൊരാളുടെ നെഗറ്റിവ് സർട്ടിഫിക്കറ്റ് തിരുത്തി ഇയാളുടെ പേരിലാക്കിയതായിരുന്നു. മൈക്രോ ലാബി​െൻറ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്​ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന വിവരം ശ്രദ്ധയിൽപെട്ടത്. തുർന്ന് സെപ്​റ്റംബർ 16ന് ലാബ് പൂട്ടി സീൽ ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് അർമ ലാബ്​ ഉടമകൾ കമ്പ്യൂട്ടറിലെ മുഴുവൻ രേഖകളും നീക്കിയിരുന്നു. സൈബർ സെല്ലി​െൻറ സഹായത്തോടെയാണ്​ ഈ രേഖകൾ വീണ്ടെടുത്തത്​.

കോഴിക്കോട്ട്​ പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലാബ്, അർസെൽ എന്നീ ലാബുകളുടെ പേരിലാണ് പ്രതികൾ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത്. ഈ രണ്ട് ലാബുകളുടെ പരാതിയിലാണ് അറസ്​റ്റ്​ നടന്നത്. ഇവരുടെ കലക്​ഷൻ ഏജൻറാണ്​ അർമ ലാബ്​.

പരിശോധനക്കെത്തുന്നവരുടെ സ്രവം എടുത്തശേഷം തുടർ പരിശോധനക്കായി കോഴിക്കോ​േട്ടക്ക് അയക്കാതെ ടെസ്​റ്റ്​ ട്യൂബ് കഴുകി വൃത്തിയാക്കി ലേബൽ ഒട്ടിച്ച് മറ്റുള്ളവരുടെ സ്രവവും ശേഖരിച്ചിരുന്നതായി അന്വേഷണസംഘം നേര​േത്ത കണ്ടെത്തിയിരുന്നു. ഒന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake covid certificatearma lab
News Summary - Fake covid Certificate Valancherry Arma Lab stealed around Rs 60 lakh
Next Story