Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാനഡയിലും യൂറോപ്പിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഇന്നലെ മാത്രം ഇരുപത്തഞ്ചിലേറെ പരാതികൾ

text_fields
bookmark_border
കാനഡയിലും യൂറോപ്പിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഇന്നലെ മാത്രം ഇരുപത്തഞ്ചിലേറെ പരാതികൾ
cancel
camera_alt

പാർവതി മായ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന കേസിൽ അറസ്റ്റിലായ പാർവതി മായ നടത്തിയത് കോടികളുടെ തട്ടിപ്പെന്ന് പൊലീസ്. സമാനമായി തട്ടിപ്പു നടത്തിയതിന് സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളിലാി പ്രതിക്കെതിരെ കേസുകളുണ്ട്. പാർവതിക്ക് പുറമേ ഭർത്താവ് അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.

അനീഷ് ദുബായിലുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഒട്ടേറെ തട്ടിപ്പു കേസുകളിലും മണി ചെയിൻ കേസുകളിലും പ്രതിയാണ് അനീഷെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസ് നിലവിലിരിക്കെ വ്യാഴാഴ്ച രാവിലെ വിദേശത്ത് നിന്നെത്തി തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പാർവതി മായയെ ഇമിഗ്രേഷൻ വിഭാഗമാണ് തടഞ്ഞുവെച്ചു പൊലീസിന് കൈമാറിയത്. ഇടപ്പള്ളിയിലെ ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്, പാലാരിവട്ടത്തെ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസിസ് എന്നീ സ്ഥാപനങ്ങൾ മുഖേന അർമീനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ ജോലിക്കായി വീസ വാഗ്ദാനം ചെയ്തു 10 ലക്ഷം തട്ടിയ കേസിലാണ് പാർവതി പിടിയിലായത്.

പാർവതി പിടിയിലായ വിവരമറിഞ്ഞു പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ മാത്രം ഇന്നലെ ഇരുപത്തഞ്ചിലേറെ പരാതികളാണ് എത്തിയത്. ഇതിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്. കൂടുതൽ പരാതികൾ ലഭിക്കുകയും കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഒന്നിലേറെ കേസുകൾ പ്രതിക്കെതിരെ ഉള്ളതായി വിവരം ലഭിക്കുകയും ചെയ്തതോടെ കോടികളുടെ തട്ടിപ്പാണ് പ്രതിയുടെ നേതൃത്വത്തിൽ അരങ്ങേറിയതെന്നു പൊലീസ് പറയുന്നത്.

2023 മുതൽ പണം നൽകിയവരാണ് തട്ടിപ്പിനിരയായത്. കാനഡയിലും യൂറോപ്യൻ രാജ്യങ്ങളിലും ഉയർന്ന ശമ്പളത്തിൽ തൊഴിൽ വാഗ്ദാനം ചെയ്തു സമൂഹികമാധ്യമങ്ങൾ വഴി പരസ്യം നൽകിയാണ് ഇരകളെ ആകർഷിച്ചിരുന്നത്. ആഡംബര കാറുകൾക്കൊപ്പവും വിലകൂടിയ ആഭരണങ്ങളണിഞ്ഞും സമൂഹികമാധ്യമങ്ങളിൽ റീലുകളിലൂടെ നിറഞ്ഞു നിന്ന വ്യക്തിയാണു പാർവതി. പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയിരുന്നതായും പരാതിയുണ്ട്. തട്ടിപ്പു കേസുകൾ നേരിടാൻ അഭിഭാഷകരുടെ നിര തന്നെ പ്രതിക്കൊപ്പമുണ്ട്. ഒരു ദിവസത്തേക്കു കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണു പൊലീസ്. ഇന്ന് 11ന് പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fake Canada-Europe Job Offers Spark Complaints
Next Story