അനധികൃത ബാങ്ക് വായ്പ: ബാങ്ക് മാനേജർ അടക്കം മൂന്നുപേരെ വെറുതെവിട്ടു
text_fieldsകൊച്ചി: അനധികൃതമായി വായ്പ അനുവദിച്ച കേസിൽ ബാങ്ക് മാനേജർ അടക്കം മൂന്നുപേരെ കോടതി വെറുതെവിട്ടു. യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കട്ടപ്പന ശാഖ മാനേജറായിരുന്ന കോട്ടയം വടവത്തൂര്‍ സ്വദേശി എ.പി. വര്‍ഗീസ്, കട്ടപ്പന ചെമ്പകമംഗലത്ത് മേഴ്സിയമ്മ ഫ്രാൻസിസ്, ചെമ്പകമംഗലത്ത് സി.പി. റോയ് എന്നിവരെയാണ് എറണാകുളം പ്രത്യേക സി.ബി.െഎ കോടതി വെറുതെവിട്ടത്.
1998ൽ മേഴ്സിയമ്മ ഫ്രാൻസിസും സി.പി. റോയിയും ചേർന്ന് ബാങ്കിൽനിന്ന് 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇൗ തുക ഉപയോഗിച്ച് കട്ടപ്പനയിൽ ഫർണിച്ചൽ ചില്ലറ-മൊത്ത വ്യാപാര സ്ഥാപനം തുടങ്ങാൻ ബഹുനില കെട്ടിടം നിർമിച്ചു.
തുടർന്ന് 2005ൽ ഇതേ കെട്ടിടത്തിൽ കൂടുതൽ നിർമാണ പ്രവർത്തനങ്ങൾക്കായി മറ്റൊരു 10 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് ഇവർ വീണ്ടും ബാങ്കിനെ സമീപിച്ചു. ഇവരുടെ അപേക്ഷ പരിഗണിച്ച എ.പി. വർഗീസ് വായ്പ അനുവദിക്കുകയായിരുന്നു. തുടർന്ന് ബാങ്കിെൻറ ഒാഡിറ്റിങ്ങിൽ വായ്പ അനുവദിച്ചത് ക്രമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സി.ബി.െഎ കേസെടുത്തത്. എന്നാൽ, ഇത് തെളിയിക്കാൻതക്ക ഒരു രേഖയും ഹാജരാക്കാൻ സി.ബി.െഎക്ക് കഴിയാത്ത സാഹചര്യത്തിലാണ് കോടതി മൂന്നുപേരെയും വെറുതെ വിട്ടത്.
നേരത്തേ മറ്റൊരു കേസിൽ എ.പി. വർഗീസിനെ കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ഗൂഢാലേചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
