കോടതി പരിഹാസത്തിലൂടെ നഷ്ടമാകുന്നത് വിശ്വാസം -വി.ഡി. സതീശൻ
text_fieldsകണ്ണൂർ: നീതി തേടി കോടതിയെ സമീപിക്കുമ്പോള്‍ പരിഹസിക്കുന്നതിലൂടെ ഇല്ലാതാകുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പബ്ലിസിറ്റിക്കുവേണ്ടി കോടതിയിൽ പോകണ്ട കാര്യമില്ല. കോടതിയിൽ പോകുന്നത് നീതി തേടിയാണെന്നും വി.ഡി. സതീശൻ കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെ ഫോൺ കേസിൽ ഹൈകോടതി നടത്തിയ പരിഹാസത്തോടാണ് സതീശന്റെ പ്രതികരണം. കെ-ഫോണില്‍ ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തത് ചോദ്യം ചെയ്യുന്നതില്‍ പൊതുതാല്പര്യം ഇല്ലെങ്കില്പിന്നെ എന്തിലാണ് പൊതുതാല്‍പര്യമുള്ളത്?
പിണറായി അഴിമതി നടത്തിയത് കുടുംബത്തിനു വേണ്ടിയാണ്. അഴിമതിക്കാരനും ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. കരുവന്നൂര്‍ അഴിമതിയില്‍ ഒന്നാം പ്രതി സി.പി.എമ്മാണ്. മന്ത്രി പി. രാജീവും സി.പി.എമ്മും ഉത്തരം പറയണം- അദ്ദേഹം പറഞ്ഞു.

