Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫൈസല്‍ വധം: പ്രതികളുടെ ജാമ്യഹരജി തള്ളി
text_fieldsbookmark_border
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ പരപ്പനങ്ങാടി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി തള്ളി. റിമാന്‍ഡ് കാലാവധി ബുധനാഴ്ച തീരാനിരിക്കെയാണ് ജാമ്യഹരജി നല്‍കിയത്. ഗൂഢാലോചനകേസില്‍ അറസ്റ്റിലായ ഫൈസലിന്‍െറ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്‍െറ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32), കൊലപാതകത്തിന്‍െറ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് എന്ന കുട്ടന്‍ (32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്.
മുഖ്യ പ്രതികളായ കുട്ടൂസ് എന്ന അപ്പു, കുട്ടപ്പു, ബാബു എന്നിവരും റിമാന്‍ഡിലാണ്.
മുഖ്യ പ്രതികളായ കുട്ടൂസ് എന്ന അപ്പു, കുട്ടപ്പു, ബാബു എന്നിവരും റിമാന്‍ഡിലാണ്.
Next Story
