Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫൈസല്‍ വധം: എസ്.കെ.എസ്.എസ്.എഫ് സമരപ്രഖ്യാപനം 31ന്
text_fieldsbookmark_border
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ നീതിനിഷേധത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ പ്രഖ്യാപനം 31ന് തിരൂരില്‍ നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നുണ്ട്.
31ന് വൈകീട്ട് മൂന്നിന് തിരൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് സമരപ്രഖ്യാപനം. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്യും. അഹമ്മദ് കബീര്‍ ബാഖഫി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡന്‍റ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. റഫീഖ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story
