ഈ ഓൺലൈൻ പഠനകാലത്ത് ഫഹീമ ചിരിക്കുകയാണ്..
text_fieldsഅതങ്ങനെയാണ് ചിലര്‍ക്ക് ചിരിക്കാന്‍ പ്രകൃതി തന്നെ അവസരങ്ങള്‍ നല്‍കും. അതാണ്, ഫഹീമ എന്ന വിദ്യാര്‍ഥിനിയുടെ ജീവിതത്തില്‍ സംഭവിച്ചത്. മാനവരാശി നേരിടുന്ന ദുരിതം എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് ആഗ്രഹിക്കുമ്പോഴും ഈ ചിരിയുണ്ട്. ഒരുപക്ഷെ, ഈ കോറോണക്കാലം ഫഹീമയുടെ നിയമപേരാട്ടത്തിന്‍െറ പ്രധാന്യം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. നഴ്സറി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവർ വരെ പഠനാവശ്യത്തിന് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുകയാണിന്ന്. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടു.
പുസ്തകങ്ങളായ പുസ്തകങ്ങളൊക്കെ ഇ-പതിപ്പുകളുമായി വായനക്കാരെ തേടുകയാണ്. കവി വീരാന്‍ കുട്ടി തന്‍െറ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ട വാക്കുകളിങ്ങനെ: `കോവിഡ് കാലം നമ്മുടെ വായനാരീതിയേയും മാറ്റുമോ? അച്ചടിച്ച പുസ്തകത്തോടുതന്നെയാണ് നമുക്കിപ്പോഴും പിരിശമെങ്കിലും ഇ-ബുക്ക് പതുക്കെ നമ്മുടെ ശീലമാവുകയാണ്. വന്‍ വിലക്കുറവ് മാത്രമല്ല ഫോണിലോ ഇ-റീഡറിലോ കമ്പ്യുട്ടര്‍ സ്ക്രീനിലോ ഇഷ്ടമുള്ള സമയത്ത് ഇഷ്ടംപോലെ വായിക്കാമെന്ന സൗകര്യമാണ് ഇ-ബുക്ക് വാഗ്ദാനം ചെയ്യുന്നത്. കവിതക്ക് ഇ-ബുക്ക് ഫോര്‍മാറ്റ് കൂടുതല്‍ ഇണങ്ങുന്നതായി തോന്നുന്നു. സ്വന്തം പുസ്തകമായാലും ഇനി അത്യാവശ്യത്തിന് സഞ്ചിയില്‍ പേറി നടക്കേണ്ടല്ലൊ ഫോണുള്ളപ്പോള്‍!'.
ഫഹീമ കോടതിയിലേക്ക്
ഫഹീമയുടെ ചിരിയുടെ കാരണമറിയേണ്ടേ...? കഴിഞ്ഞ വര്‍ഷം ചേളന്നൂര്‍ എസ്.എന്‍. കോളജിലെ ബി.എ. ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ഫഹീമ. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഹോസ്റ്റല്‍ അധികൃതരുടെ കട്ടായം. പൊതുവെ വായനയുള്ള ഫഹീമക്കത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. സ്വന്തം നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെ, ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. പിന്നെ, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ പിതാവ് അക്സറിന്െറ പിന്തുണയോടെ കോടതിയിലത്തെി. യൂണിവേഴ്സിറ്റികള്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍വരെ നടത്തുന്ന ഇക്കാലത്ത് വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ഒരുതരത്തിലും വിലക്കാനാവില്ളെന്ന വിധി വന്നതോടെ ഫഹീമ താരമായി.
കഴിഞ്ഞ വര്‍ഷം കോളജ് ഹോസ്റ്റലില്‍ ചേര്‍ന്നത് മുതലാണ് ഫോണ്‍ ഉപയോഗത്തിലുള്ള അനാവശ്യനിയന്ത്രണം തലവേദനയായത്. പഠനാവശ്യത്തിന് ഇന്‍റര്‍നെറ്റ് വേണമെന്നിരിക്കെ ഈ നിയന്ത്രണം വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി. രാത്രി 10 മുതല്‍ രാവിലെ ആറുവരെയായിരുന്നു വിലക്ക്. സമയമാകുമ്പോള്‍ എല്ലാകുട്ടികളും ഫോണ്‍ അസി. മേട്രന്‍െറ മുറിയില്‍ കൊണ്ടുവെക്കണം. ടോര്‍ച്ചും കാല്‍ക്കുലേറ്ററുംവരെയായി ഫോണിന്‍െറ ഉപയോഗങ്ങളിന്ന് ഏറെയാണ്. ഈ സാഹചര്യത്തില്‍ ഫോണ്‍ കൈയിലില്ലാത്തത് വലിയ പ്രയാസമാണ് കുട്ടികള്‍ക്ക് സൃഷ്ടിക്കുന്നത്. അസി. മേട്രനോട് ഫഹീമ ഇക്കാര്യം സൂചിപ്പിച്ചു. കോളജ് പ്രിന്‍സിപ്പലിനോട് സംസാരിച്ച് ഈ അധ്യയനവര്‍ഷം മുതല്‍ നിയന്ത്രണം മാറ്റാമെന്നായിരുന്നു ആദ്യ മറുപടി. എന്നാല്‍, ജൂണ്‍ 24 മുതല്‍ പഠനാവശ്യങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാവുന്ന തരത്തില്‍ വൈകീട്ട് ആറുമുതല്‍ രാത്രി 10വരെയാക്കി നിയന്ത്രണം. ഹോസ്റ്റല്‍ കമ്മിറ്റിയും രക്ഷിതാക്കളും ചേര്‍ന്നുള്ള യോഗത്തിലാണിങ്ങനെ തീരുമാനിച്ചത്. ഫോണ്‍ വാങ്ങിവെക്കാന്‍ അനുവദിച്ചാല്‍ മാത്രം കുട്ടികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാമെന്നായിരുന്നു തീരുമാനം. പി.ജി വിദ്യാര്‍ഥികള്‍ക്കും ഫോണ്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ അവര്‍ പ്രിന്‍സിപ്പലിന് നിവേദനം നല്‍കി. എങ്കിലും കാര്യമുണ്ടായില്ല. ബി.എഡ് വിദ്യാര്‍ഥികള്‍ ഒന്നിച്ച് ശക്തമായി തീരുമാനമെടുത്ത് വിലക്ക് അവഗണിച്ച് മുന്നോട്ട്പോയി.
എന്നാല്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് പ്രതികരിക്കാന്‍ പേടിയായിരുന്നു. പ്രയാസങ്ങളുണ്ടെങ്കിലും പ്രശ്നങ്ങള്‍ക്ക് കഴിയില്ലെന്ന നിലപാടിലായിരുന്നു ഭൂരിഭാഗവും. എല്ലാം കണ്ടില്ലെന്ന് നടിക്കാന്‍ ഫഹീമയ്ക്ക് കഴിഞ്ഞില്ല. ഫോണ്‍ വിലക്കിനെ അംഗീകരിക്കില്ലെന്ന് നേരിട്ട് ചെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചു. എഴുതിതരാനായിരുന്നു അധികാരികളുടെ നിര്‍ദേശം. കുട്ടിക്കാലം മുതൽ കമ്പ്യൂട്ടറുപയോഗിച്ച് പഠനവും വായനയും നടത്തുന്നത് ഫഹീമയുടെ പതിവാണ്. വീട്ടില്‍ നിന്നുമാറി നില്‍ക്കുമ്പോള്‍ ഫോണിനെയാണ് ആശ്രയം. സ്വയം ബോധ്യപ്പെടുത്താനാവാത്ത കാര്യത്തില്‍ കണ്ണടച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. വീട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ പിതാവ് ഹസ്കറും മറ്റും ഒപ്പം നിന്നു. ശരിയെന്ന് തോന്നുന്ന കാര്യത്തില്‍ സ്വന്തം നിലപാടുമായി മുന്നോട്ട് പോകാനായിരുന്നു കുടുംബത്തിന്‍െറ ഉപദേശം. പിന്നെ, മേട്രന് വിയോജനക്കുറിപ്പ് നല്‍കി.
ഇതിന്‍െറ തുടര്‍ച്ചയായി ഹോസ്റ്റലില്‍ നിന്നും പുറത്തായി. ഇക്കാര്യത്തില്‍ സംസാരിക്കാനില്ലെന്നും മകളുമായി പോയ്ക്കൊള്ളാനുമായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞതെന്ന് പിതാവ് അക്സർ ഓര്‍ക്കുന്നു. വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതോടെ തീരുമാനം പുനഃപരിശോധിക്കണമെന്നായി കോളജ് അധികൃതരുടെ നിലപാട്. ഹോസ്റ്റല്‍ വിട്ട് ഫഹീമ വീട്ടിലത്തെി. പിന്നെ, ഹൈകോടതിയില്‍ പ്രിന്‍സിപ്പലിന്‍െറ തീരുമാനത്തിനെതിരെ പരാതി നല്‍കി. കുട്ടികളുടെ കാര്യത്തില്‍ സൗജന്യ നിയമസഹായം നല്‍കുന്ന ലീഗല്‍ കലക്ടീവ് ഫോര്‍ സ്റ്റുഡന്‍റ് റൈറ്റ് (എന്‍.സി.എസ്.ആര്‍) വഴിയാണ് കേസ് നടത്തിയത്. രണ്ട് മാസത്തിനുള്ളില്‍ ഹൈകോടതിയില്‍ നിന്ന് അനുകൂല വിധി വന്നതോടെ വിജയം ഫഹീമയുടെത് മാത്രമല്ല, നുറുകണക്കിന് വിദ്യാര്‍ഥികളുടെതുകൂടിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
