Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസി കേരളീയരുടെ...

പ്രവാസി കേരളീയരുടെ സുരക്ഷ ഉറപ്പാക്കാൻ സൗകര്യമൊരുക്കും -മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi Vijayan
cancel
camera_alt

പിണറായി വിജയൻ 

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ പ്രവാസി കേരളീയരുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളില്‍ നാട്ടിലെത്തേണ്ടവര്‍ക്ക് സൗകര്യങ്ങളൊരുക്കാനും സംസ്ഥാന സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുമായുള്ള ഓൺലൈൻ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടിലെത്തേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

വിമാന സർവിസുകള്‍, റീഫണ്ട്, അമിത വിമാനക്കൂലി, ചാര്‍ട്ടേ‍‍ഡ് വിമാനങ്ങള്‍, ട്രാന്‍സിറ്റ് ടൂറിസ്റ്റ് യാത്രക്കാര്‍ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തും. അടിസ്ഥാനരഹിത വാര്‍ത്തകളും കിംവദന്തികളും വിശ്വസിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍മാരായ ഡോ. ആസാദ് മൂപ്പന്‍, ഒ.വി. മുസ്തഫ, ജെ.കെ മേനോന്‍, സി.വി. റപ്പായി, നോർക്ക വകുപ്പ് സെക്രട്ടറി അനുപമ ടി.വി, ലോകകേരള സഭ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി, ലോക കേരള സഭ അംഗങ്ങളായ ഗള്‍ഫാര്‍ മുഹമ്മദലി, കെ.പി. ഹുസൈന്‍, പി.വി. രാധാകൃഷ്ണ പിളള, പുത്തൂര്‍ റഹ്മാന്‍, ബിജു കല്ലുമല തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasichief ministerPinarayi VijayanIran Israel Tensions
News Summary - Facilities will be provided to ensure the safety of prvasies - Chief Minister
Next Story