Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2017 5:16 AM IST Updated On
date_range 20 Oct 2017 6:00 PM ISTഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ അവഹേളിെച്ചന്ന്; സെറ്റോ നേതാവായ അധ്യാപകന് സസ്പെൻഷൻ
text_fieldsbookmark_border
മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റു മന്ത്രിമാരേയും അവഹേളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തെന്ന പരാതിയിൽ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും സ്റ്റേറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (സെറ്റോ) ജില്ല കൺവീനറും കെ.പി.എസ്.ടി.എ ജില്ല ജോയൻറ് സെക്രട്ടറിയുമായ ഷാജു ജോണിനെയാണ് സസ്പെൻഡ് ചെയ്തത്. 2016 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അവഹേളിക്കുന്ന വിധത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. സി.പി.എം വൈത്തിരി ഏരിയ സെക്രട്ടറിയാണ് പരാതി നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
