Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​എ​ൽ.​എക്കെതിരായ...

എം.​എ​ൽ.​എക്കെതിരായ പ്രി​സൈ​ഡി​ങ് ഓ​ഫി​സ​റു​ടെ ഫേ​സ്​​ബു​ക്​ കു​റി​പ്പ്​ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് സി.​പി.​എം

text_fields
bookmark_border
എം.​എ​ൽ.​എക്കെതിരായ പ്രി​സൈ​ഡി​ങ് ഓ​ഫി​സ​റു​ടെ ഫേ​സ്​​ബു​ക്​ കു​റി​പ്പ്​ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് സി.​പി.​എം
cancel

കാ​സ​ർ​കോ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ള്ളി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ബൂ​ത്തി​ലെ അ​നു​ഭ​വം എ​ന്ന പേ​രി​ൽ പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ലെ പ്ര​ഫ​സ​ർ ഡോ. ​കെ.​എം. ശ്രീ​കു​മാ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ തീ​ർ​ത്തും അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് സി.​പി.​എം കാ​സ​ർ​കോ​ട്​ ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

സ്ഥ​ലം എം.​എ​ൽ.​എ​യു​ടെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​‍െൻറ​യും എ​ൽ.​ഡി.​എ​ഫ്​ ബൂ​ത്ത് ഏ​ജ​ൻ​റു​മാ​രു​ടെ​യും പേ​രെ​ടു​ത്തു പ​റ​ഞ്ഞ്​ അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​ക​ൾ അ​സ​ത്യ​ജ​ടി​ല​മാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ആ​ദ്യം ന​ൽ​കി​യ പോ​സ്​​റ്റി​ൽ ഇ​വ​രു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹം​ത​ന്നെ പേ​രു​ക​ൾ നീ​ക്കം​ചെ​യ്ത​താ​യും കാ​ണു​ന്നു.

അ​നു​ഭ​വ വി​വ​ര​ണം എ​ന്ന പേ​രി​ൽ താ​ൻ വി​ശ​ദീ​ക​രി​ച്ച കാ​ര്യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നി​ല്ല എ​ന്നാ​ണ് ഈ ​ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രെ​യും സി.​പി.​എം എ​ന്ന ബ​ഹു​ജ​ന പ്ര​സ്ഥാ​ന​ത്തി​നു നേ​രെ​യും ഉ​ന്ന​യി​ച്ച പൊ​യ്​​വെ​ടി​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​ക​ണ​മെ​ന്നും സി.​പി.​എം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postCPMpresiding officer
Next Story