കോടിയേരിയെ അധിക്ഷേപിച്ച് ഫേസ്ബുക് പോസ്റ്റ്; അധ്യാപികക്കെതിരെ കേസെടുത്തു
text_fieldsകോഴിക്കോട്: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട അധ്യാപിക്കക്കെതിരെ കേസെടുത്തു. വടകര എടച്ചേരി സ്വദേശിയായ ഗിരിജക്കെതിരെയാണ് കേസ്.
കോടിയേരിയെ അപമാനിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ചിതറ സബ് റജിസ്ട്രാര്‍ ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രനെതിരെ നേരത്തെ കേസെടുത്തിരുന്നു. സമാന സംഭവത്തിൽ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒയുമായ ഉറൂബിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കോടിയേരിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പത്തനാപുരത്ത് ഫാമിങ് കോർപ്പറേഷൻ ജീവനക്കാരൻ വിഷ്ണു ജി. കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

