ഫേസ്ബുക്ക് പോസ്റ്റ് തുണയായി; നഷ്ടപ്പെട്ട സ്വർണമാല തിരികെ കിട്ടി
text_fieldsമാന്നാർ: ആലപ്പുഴ മാന്നാർ പരുമലക്കടവിൽ വെച്ച് നഷ്ടപ്പെട്ട സ്വർണമാല തിരിച്ചു കിട്ടാൻ തേവേരി സ്വദേശിക്ക് തുണയ ായത് ഫേസ്ബുക് പോസ്റ്റ്. തേവേരി സ്വദേശി വിജിയുടെ മകളുടെ മാലയാണ് ഞായറാഴ്ച പരുമലക്കടവിൽ വെച്ച് നഷ്ടപെട്ടത്. ക ായംങ്കുളത്ത് പോകുന്നതിനിടെയാണ് ഒമ്പത് ഗ്രാം തൂക്കമുള്ള മാല നഷ്ടപ്പെട്ടത്. ഇത് ഒരു യാത്രക്കാരന് കിട്ടുകയും മാന്നാർ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.
മാന്നാറിലെ പ്രാദേശിക ശക്തി ചാനലിൻെറ പ്രവർത്തകനും, കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ ജോയിൻറ് സെക്രട്ടറി കൂടിയായ അൻഷാദിനെ വിവരമറിയിച്ചതിനെ തുടർന്ന് അദ്ദേഹം ഇത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു.
നഷ്ടപ്പെട്ട സ്വർണമാല തിരികെ കിട്ടാത്ത വിഷമത്തിലിരിക്കുന്ന വിജി ഫേസ്ബുക്ക് പോസ്റ്റ് കണ്ടതിനെ തുടർന്ന് ഇവരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി അഡീഷണൽ എസ്.ഐ രവികുമാറിൽ നിന്ന് സ്വർണ്ണം ഏറ്റുവാങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
