Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരലി തങ്ങളെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തൽ: യുവാവിനെതിരെ കേസ്​

text_fields
bookmark_border
ഹൈദരലി തങ്ങളെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തൽ: യുവാവിനെതിരെ കേസ്​
cancel

തിരൂരങ്ങാടി (മലപ്പുറം): മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്​റ്റിട്ട യുവാവിനെതിരെ കേസ്​. വെള്ളിമ്പുറം സ്വദേശി അഖില്‍ കൃഷ്ണക്കെതിരെയാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. 

ഫേസ്ബുക്കില്‍ അഖില്‍ കൃഷ്ണ എന്ന അക്കൗണ്ടില്‍നിന്ന്​ ഹാൻ​സ്​ പാക്കറ്റില്‍ ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ചാണ്​ പോസ്​റ്റിട്ടത്​. ഇതിനെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. 

ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് തിരൂരങ്ങാടി സി.ഐ ജോയ് പറഞ്ഞു. പരപ്പനങ്ങാടി മുനിസിപ്പല്‍ യൂത്ത്‌ ലീഗ് കമ്മിറ്റി പരപ്പനങ്ങാടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - facebook post against hyderali thangal
Next Story