Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ തേടിയെത്തിയ കർണാടക സ്വദേശി പിടിയിൽ

text_fields
bookmark_border
Facebook
cancel
പത്തനാപുരം: ഫേസ്​ബുക്ക്​ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തേടി കർണാടക സ്വദേശി പത്തനാപുരത്ത്. പെൺകുട്ടിയു​ടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടി പൊലീസിലേൽപിച്ചു. കർണാടക കുടക് ജില്ലയിലെ ആരിഫ് (26) എന്ന യുവാവാണ് പൊലീസ് പിടിയിലായത്. പത്തനാപുരം സ്വദേശിനിയായ 17 കാരിയെ അന്വേഷിച്ചാണ് ഇയാൾ എത്തിയത്.

ഫേസ്ബുക്ക് വഴി മാസങ്ങളായി പ്രണയത്തിലാണെന്നും ഇതിനുമുമ്പും പെൺകുട്ടിയെ കാണാനായി പത്തനാപുരത്ത് എത്തിയിട്ടുണ്ടെന്നും യുവാവ് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തിൽ പെൺകുട്ടിയുടെ വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ ഇരുവരെയും കണ്ട് സമീപവാസികൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്നാണ്​ ആരിഫിനെ പിടികൂടി പത്തനാപുരം പൊലീസിലേൽപിച്ചത്​. അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Facebook Friends -Kerala News
Next Story