‘ശബരിമലയെ രക്ഷിക്കൂ’ രാഷ്ട്രപതിയുടെ ഫേസ്ബുക്ക് പേജിൽ കാമ്പയിൻ
text_fieldsന്യൂഡൽഹി: എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കാമ്പയിന് തുടക്കമിട്ട് ഒരു വിഭാഗം മലയാളികൾ. ‘സേവ് ശബരിമല’ എന്ന ഹാഷ്ടാഗിലാണ് കാമ്പയിൻ. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തണമെന്നും സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് കാമ്പയിൻ. സുപ്രീംകോടതി സമിതി വേണ്ടത്ര പഠനം നടത്താതെയാണ് വിധി പുറപ്പെടുവിച്ചത്, ശബരിമലയെ സംരക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം തുടങ്ങിയ കമൻറുകളാണ് ഫേസ്ബുക്ക് പേജിൽ ഭൂരിപക്ഷം പേരും കുറിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
