Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖാമുഖം പരിപാടിയിൽ...

മുഖാമുഖം പരിപാടിയിൽ ആളെ കൂട്ടാനല്ല കുറക്കാനാണ് പാടുപെടുന്നതെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
pinarayi
cancel
camera_alt

ആദിവാസി പട്ടിക ജനവിഭാഗങ്ങളുമായുള്ള സംസ്ഥാനതലമുഖാമുഖം പരിപാടി കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ                    ഫോട്ടോ: പി. സന്ദീപ്

കണ്ണൂർ: മുഖാമുഖം പരിപാടിയിൽ ആളെ കൂട്ടാനല്ല കുറക്കാനാണ് പാടുപെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം.

മാധ്യങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലല്ല ജനങ്ങൾ കാര്യങ്ങളെ കാണുന്നത്. വിവേചന ബുദ്ധി ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. എന്തെല്ലാം എഴുതിയിട്ടും ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം കണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.

ആദിവാസി,ദളിത് മേഖലയിലുളളവരുമായി മുഖ്യമന്ത്രി സംവദിക്കും. ഊരുമൂപ്പൻമാർ, ആദിവാസി സംഘടനാ നേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 1200-ഓളം പേരാണ് പരിപടിയിൽ പങ്കെടുക്കുന്നത്. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ട്.

ആദിവാസി പട്ടിക ജനവിഭാഗങ്ങളുമായുള്ള സംസ്ഥാനതലമുഖാമുഖം പരിപാടി കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribalchief ministerPinarayi Vijayanface to face
News Summary - Face to face with Chief Minister Pinarayi Vijayan
Next Story