ഫേസ് ഇന്റർനാഷനൽ ചാരിറ്റി അവാർഡ് ഡോ. ജേക്കബ് ഈപ്പന്
text_fieldsകൊച്ചി: ഫേസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഫേസ് ഇന്റർനാഷനൽ ചാരിറ്റി അവാർഡ് അമേരിക്കയിലെ ജീവകാരുണ്യ പ്രവർത്തകൻ ഡോ. ജേക്കബ് ഈപ്പന്. പട്ടിണിക്കാരില്ലാത്ത കൊച്ചിയെന്ന ആശയവുമായി 2011ൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മുഖ്യ രക്ഷാധികാരിയായി പ്രവർത്തനം ആരംഭിച്ച ഫേസ് ഫൗണ്ടേഷൻ 13 വർഷം പിന്നിടുന്ന വേളയിലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ജനുവരി 13ന് കൊച്ചിയിൽ ചടങ്ങിൽ സമർപ്പിക്കും.
വടക്കേ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ വൈസ് പ്രസിഡന്റാണ് ജേക്കബ് ഈപ്പൻ. വഴിയോരക്കച്ചവടക്കാരെയും വീടുകളിൽ ഭക്ഷണം ഉണ്ടാക്കി ഉപജീവനം നടത്തുന്ന സാധാരണക്കാരെയും പ്രോത്സാഹിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡ് വ്ലോഗർ കല്ലടിക്കോട് സ്വദേശി അബ്ദുൽഹക്കീം, 25 വർഷമായി രോഗികളെ സൗജന്യമായി ചികിത്സിക്കുന്ന ജവഹർ നഗർ സ്വദേശി ഡോ. ഗ്രേസ് തോമസ് എന്നിവരെ ചടങ്ങിൽ ആദരിക്കും. പ്രഫ. എം.കെ. സാനുവാണ് ഫൗണ്ടേഷൻ ചെയർമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

