ബലാല്‍സംഗ കേസുകള്‍ കെട്ടിച്ചമക്കുന്നവർക്കെതിരെ കര്‍ശന നടപടി: ഹൈക്കോടതി
text_fields
കൊച്ചി: ബലാത്സംഗ കേസുകള്‍ കെട്ടിച്ചമക്കുന്നവരെ കര്‍ക്കശമായി നേരിടണമെന്ന് ഹൈകോടതി. പത്രത്തില്‍ വിവാഹപരസ്യം നല്കി പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന തിരുവനന്തപുരം സ്വദേശിക്കെതിരായ കേസ് റദ്ദാക്കിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. സമൂഹത്തിെനതിരായ കുറ്റമായതിനാല്‍ ബലാത്സംഗ കേസുകളെ കോടതികള്‍ അതിഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. ഇരയായ സ്ത്രീയുടെ മൊഴി വിശ്വാസ്യയോഗ്യമാണെങ്കില്‍ അതുമാത്രം മതിയാവും ആരോപണവിധേയനെ ശിക്ഷിക്കാന്‍. ബലാത്സംഗ കേസുകളെ ഇത്രയും ഗൗരവത്തോടെ പരിഗണിക്കുമ്പോള്‍ തെറ്റായ പരാതികളെയും അതേ ഗൗരവത്തോടെ കാണണം. നിലവിലെ പരാതിക്കാരി ഗുരുതര ആരോപണങ്ങള്‍ വ്യാജമായി ഉന്നയിക്കുന്ന പ്രവണതയുള്ള ആളാണ്. അതിനാല്‍ ഇവര്‍ക്കെതിരെ ഡിവൈ.എസ്.പി റാങ്കിെല ഉദ്യോഗസ്ഥന് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആരോപണവിധേയനായ സനില്‍കുമാറിന് കള്ളക്കേസില്‍ കുടുക്കിയതിെനതിരെ മറ്റുനിയമനടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
2013ല്‍ തിരുവനന്തപുരം ശ്രീകാര്യം െപാലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തിരുവനന്തപുരം അതിയന്നൂര്‍ സ്വദേശി സനില്‍കുമാര്‍ പ്രതിയായത്. തിരുവനന്തപുരം ചെല്ലമംഗലം സ്വദേശിയായ യുവതി നല്കിയ പരാതിയിലായിരുന്നു കേസ്. പത്രത്തില്‍ വിവാഹപരസ്യം നല്കിയ സനില്‍കുമാറിനെ പരിചയപ്പെട്ടെന്നും ഇയാള്‍ വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സനില്‍കുമാര്‍ ഹൈകോടതിയെ സമീപിച്ചത്. സമാന ആരോപണങ്ങള്‍ ഉള്‍പ്പെട്ട പരാതി മനോജ് എന്നയാള്‍ക്കെതിരെ യുവതി നേരേത്ത ശ്രീകാര്യം െപാലീസില്‍ നല്‍കിയിരുന്നു. ഇതിലും ശ്രീകാര്യം െപാലീസ് കേസെടുത്തിട്ടുണ്ട്.
സനില്‍കുമാറിന് എതിരായ കേസിെൻറ പുരോഗതി അന്വേഷിക്കാന്‍ പോയപ്പോള്‍ മെഡിക്കല്‍ കോളജ് സി.ഐ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചിരുന്നതായി കോടതി കണ്ടെത്തി. പിന്നീട് മനുഷ്യാവകാശ കമീഷനും പരാതി നല്കി. ഈ സി.ഐ മറ്റൊരിക്കല്‍കൂടി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചിരുന്നു. യുവതി നേരേത്ത അഞ്ചുതവണ വിവാഹം കഴിച്ചിരുന്നതായി െപാലീസും കോടതിയെ അറിയിച്ചു. ഒരിക്കല്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച സി.ഐയുടെ അടുത്തേക്കുതന്നെ വീണ്ടും പോയി എന്നുപറയുന്നത് സംശയാസ്പദമാണ്. യുവതിയുടെ അമ്മയുടെ മേനാനില തകരാറിലാണ്. മുന്ഭര്ത്താക്കന്മാര്ക്കും അയല്‍ക്കാര്‍ക്കുമെതിരെ വെറുതെ കേസ് കൊടുക്കുന്നത് അവരുടെ സ്വഭാവമാണെന്നും െപാലീസ് അറിയിച്ചു. കേസില്‍ ബലാത്സംഗ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരുവിവാഹം നിയമപരമായി റദ്ദാക്കാതെ പുതിയ വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നു. അതിനാല്‍തന്നെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി നിലനില്‍ക്കില്ല. അമ്മയുടെ നിര്‍ബന്ധപ്രകാരം പരാതി നല്‍കിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
