പാർസലിന് പാത്രവുമായി വരൂ...വിലക്കുറവുമായി ഹോട്ടലുകൾ
text_fieldsമലപ്പുറം: പാർസൽ വാങ്ങാൻ പാത്രവുമായി ഹോട്ടലിൽ വരുന്നവർക്ക് വിലക്കിഴിവ് നൽകാ ൻ തയാറായി ഹോട്ടലുകൾ. അഞ്ച് മുതൽ 10 ശതമാനം വരെയാണ് പാത്രം കൊണ്ടുവരുന്നവർക്ക് വി ല കുറച്ച് നൽകുന്നത്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലെല്ലാം ഇത്തരത്തിൽ പല ഹോട്ടലുകളും കിഴിവ് നൽകുന്നുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഇത്തരം രീതികൾ പ്രോത്സാഹിപ്പിക്കാൻ അംഗങ്ങളോട് നിർദേശിച്ചിട്ടുണ്ടെന്ന് അസോ. സംസ്ഥാന പ്രസിഡൻറ് എം. മൊയ്തീൻകുട്ടി ഹാജി പറഞ്ഞു.പ്ലാസ്റ്റിക്കിന് ബദലായി ഉപയോഗിക്കാവുന്ന കവറുകളെയും ഉൽപന്നങ്ങളെയും കുറിച്ച് ഹോട്ടലുടമകൾക്ക് ഇനിയും ആശങ്ക മാറിയിട്ടില്ല. മുൻകാലങ്ങളെ അപേക്ഷിച്ച് പാർസലുകൾക്ക് ആവശ്യക്കാരേറെയാണെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
