Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈഴവർക്ക് കോൺഗ്രസിലും...

ഈഴവർക്ക് കോൺഗ്രസിലും ബി.ജെ.പിയിലും അവഗണന, തമ്മിൽ ഭേദം സി.പി.എം -വെള്ളാപ്പള്ളി

text_fields
bookmark_border
vellappally nadesan
cancel

ആലപ്പുഴ: ഈഴവർക്ക് കോണ്‍ഗ്രസിലും ബി.ജെ.പിയിലും അവഗണനയെന്ന് എസ്‌.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തമ്മിൽ ഭേദം സി.പി.എമ്മാണ്​. ഇടതുപക്ഷവും ചില സ്ഥാനമാനങ്ങളില്‍ ഈഴവരെ അവഗണിക്കുന്നുണ്ട്. എസ്​.എൻ.ഡി.പി മുഖപത്രമായ ‘യോഗനാദ’ത്തിലെ ‘ഈഴവർ വെറും കറിവേപ്പിലയോ?’ എന്ന മുഖപ്രസംഗത്തിലാണ്​ വെള്ളാപ്പള്ളിയുടെ വിമർശനം.

കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണ്​. വന്നുവന്ന് അവിടെ കെ. ബാബു എന്ന ഒരു ഈഴവ എം.എല്‍.എ മാത്രമേയുള്ളൂ. കെ.പി.സി.സി പ്രസിഡന്‍റ് പോലും തഴയപ്പെടുന്നു. ഒരുപക്ഷേ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒരു ഈഴവൻപോലും പദവിയില്‍ ഇല്ലാതാകും. ഓഫിസിലുള്ള ചിലർ മുഖ്യമന്ത്രിക്ക്​ കളങ്കമുണ്ടാക്കുന്ന വിധമാണ് പ്രവർത്തിക്കുന്നത്​. പാവപ്പെട്ടവർക്കുവേണ്ടി പിണറായി സർക്കാർ ഒട്ടേറെ കാര്യം ചെയ്യുന്നുണ്ടെങ്കിലും അതിനെ നിഷ്‌പ്രഭമാക്കുന്ന നടപടിയാണ് ഓഫിസിലെ ചിലർ ചെയ്യുന്നത്. പാർട്ടി നേതാക്കളും അണികളുംവരെ ദുരനുഭവങ്ങളുടെ ഇരകളാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും വിമര്‍ശനമുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താൻ സി.പി.എമ്മിന്​ സാധിച്ചിട്ടില്ല. ജനകീയ മുഖമുള്ള മറ്റൊരു നേതാവിനെയോ നേതൃനിരയെയോ വളർത്തിയെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല.

ദാനം ചോദിച്ചാണ്​ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്​ ചവിട്ടിത്താഴ്ത്തിയതെങ്കിൽ ഈഴവരെ പച്ചക്ക്​ വഞ്ചിച്ചും അപമാനിച്ചുമാണ്​ രാഷ്​ട്രീയക്കാർ പാതാളത്തിലേക്ക്​ വിടുന്നത്​. എത്ര ചവിട്ടുകൊണ്ടാലും ഈഴവർ തൊഴുതുതന്നെ നിൽക്കണമെന്ന അവരു​ടെ ചിന്താഗതിക്ക്​ മറുപടി കൊടുക്കേണ്ട കാലം എന്നേ കഴിഞ്ഞുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vellappally Nadesan
News Summary - Ezhavas neglect in Congress and the BJP says Vellappally Nadesan
Next Story