കണ്ണുകളിൽ സഫുരിക്കുന്ന സ്ഥൈര്യം; ഒരിക്കലും ഒടുങ്ങാത്ത നിശ്ചയദാർഢ്യം
text_fieldsകണ്ണുകളിൽ സഫുരിക്കുന സ്ഥൈര്യം, ഒരിക്കലും ഒടുങ്ങാത്ത നിശ്ചയദാർഢ്യം, മൃദുവായസംസാരം എങ്കിലും വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന ആത്മവീര്യം.
ഞാൻ ആദ്യമായി കാണുന്നത് 1987ൽ മാധ്യമത്തിൽ ചേരുന്ന ദിവസം. പരിചയപ്പെട്ടശേഷം അദ്ദേഹം മാധ്യമം എന്ന അതിസാഹസികതയെക്കുറിച്ച് എന്നെ ബോധവാനാക്കി. ഇത് ഒരു പരീക്ഷണമാണ്. ഇതിെൻറ പിന്നിൽ ഒരു ചെറിയ സംഘടനയാണ്. അത് ആളും അർത്ഥവും കുറഞ്ഞ ഒരു സംഘടനയുമാണ്. പാവപ്പെട്ട കുറേ മനുഷ്യരാണ് ഇൗ സംഘടനയിൽ ഉള്ളത്. എന്നാൽ ആത്മാർത്ഥതയുള്ളവരാണ്. അവരെ പുർണമായും വിശ്വസിക്കാം. അവരോട് അവശ്യം വേണ്ട സഹായങ്ങൾ ചോദിക്കാം. അതേസമയം ഇൗ മനുഷ്യരാണ് ഇതിനു പിന്നിലുള്ളതെന്ന് ഒരിക്കലും മറക്കരുത്. മറ്റു പത്രസ്ഥാപനങ്ങളെ േപാലെ വലിയ പകിെട്ടാന്നും ഉണ്ടാകില്ല. വലിയ സൗകര്യങ്ങളും പ്രതീക്ഷിക്കരുത്. - ഇത്രയൊക്കെയായിരുന്നു, ആ ആത്മാർത്ഥത തുളുമ്പുന്ന വാക്കുകൾ.
മാധ്യമത്തിെൻറ എളിയ തുടക്കമായിരുന്നു അത്. വാസ്തവത്തിൽ സിദ്ദിഖ് സാഹിബ്ബിെൻറ ആദ്യ പരീക്ഷണഘട്ടം അവിെട തുടങ്ങുകയായിരുന്നു. സ്ഥാപനം അനുഭവിച്ച എല്ലാ വിഷമതകളും സ്വയം ഏറ്റെടുത്തുകൊണ്ട് മുന്നിൽ നിൽക്കുന്ന ആപോരാളിയുടെ കണ്ണുകളിലെ ആത്മവിശ്വാസത്തിെൻറ തീക്ഷ്ണതയിൽ അന്നെത്ത എല്ലാ ജീവനക്കാരും ഒരുമെയ്യായി. ഒറ്റമനസായി. ഒരു കുടുംബമായി. 'മാധ്യമം കുടുംബം' പിറന്നത് സിദ്ദിഖ്സാഹിബ് കാഴ്ചവച്ച നിഷ്കപടമായ ആത്മാർത്ഥതയിലായിരുന്നു. പരിമിതികൾക്കുള്ളിലും െഎക്യമത്യം മഹാബലം എന്ന് അദ്ദേഹം ജീവനക്കാരെ പഠിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ ലേഖകനായി എന്നെ പറഞ്ഞു വിടുേമ്പാൾ അദ്ദേഹം ആവർത്തിച്ച് ഒാർമിപ്പിച്ചത് ഇതുതന്നെയാണ്. 'അവിടെ നിങ്ങൾക്കൊപ്പം പി.മാഹീനും ഷാജഹാനും ഉണ്ടാകും. നിങ്ങൾ ടീമായി പ്രവർത്തിക്കുക. പിന്നെ ചീഫ് എഡിറ്റർ പികെ ബാലകൃഷണൻസാർ ഒാഫിസിൽ എന്നും വരും. അദ്ദേഹത്തിെൻറ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുക. അദ്ദേഹം ആവശ്യെപ്പടുന്നതെല്ലാം ആനിമിഷം ഹെഡ്ഒാഫിസിലെ ബന്ധപ്പെട്ടവരെ അറിയിക്കുക. എന്നും രാവിലെ അദ്ദേഹെത്ത ബന്ധപ്പെടുക.'
തിരുവനന്തപുരത്ത് അന്ന് തീരെ ചെറിയ ഒരു സംവിധാനമാണ് ബ്യൂറോ ഒാഫീസായി ഉണ്ടായിരുന്നത്. പറഞ്ഞതുപോലെ ബാലകൃഷണൻസാർ എന്നും വൈകിട്ട് ഒാഫിസിൽ എത്തും. കൂടെ പലപ്പോഴും ഡോ.അയ്യപ്പപണിക്കർ സാർ ഉണ്ടാകും. ചിലപ്പോൾ പ്രൊഫ. എംകെ സാനുമാഷും ഉണ്ടാകും. അന്നൊെക്ക വൈകുന്നേരമാണ് പത്രം തിരുവനന്തപുരത്തെത്തുക. പത്രത്തിെൻറ മികവുംപാളിച്ചകളും ചീഫ്എഡിറ്റർ ഞങ്ങളോടു പറയും. പിന്നെ ചീഫ് എഡിറ്റർ അന്ന് എഡിറ്റർ ഇൻ ചാജായിരുന്ന ഒ അബ്ദുറഹ്മാൻ സാഹിബിനെയും സിദ്ദിഖ് ഹസ്സൻ സാഹിബിനെയും വിളിച്ച് ചർച്ചചെയ്യും. സിദ്ദിഖ് സാഹിബ്ബ് തിരുവനന്തപുരത്തുവന്നാൽ ആദ്യം പോകുന്നത് ബാലകൃഷണൻ സാറിെൻറ വീട്ടിലായിരുന്നു.
അമീർആയശേഷം തിരുവനന്തപുരത്ത് തിരക്കിട്ട പരിപാടികളുമായാണ് വരുന്നതെങ്കിലും എേപ്പാഴെങ്കിലും ഒരുതവണ ഒരുമിച്ചിരുന്ന് സംസാരിക്കാനും ആഹാരം കഴിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ആവേളയിലും പത്രത്തിെൻറ കാര്യങ്ങളും സാമൂഹിക പ്രശ്നങ്ങളുമാണ് സംസാരിക്കുക. പിന്നീട് അദ്ദേഹം ജമാഅെത്ത ഇസ്ലാമിയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്കു പോയശേഷം ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു പദ്ധതിയുമായാണ് തിരുവനന്തപുരത്ത് വന്നത്. വിഷൻ 2026 എന്ന ആ പരിപാടിയുടെ തിരുവനന്തപുരത്തെ മീറ്റിംഗുകളിൽ എന്നെയും ഉൾപ്പെടുത്താൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. മീഡിയാവൺ ടിവി ചാനലിെൻറ ലൈസൻസിനായി ഡൽഹിയിൽ പോയപ്പോൾ അഖിലേന്ത്യാ നേതാവായ ആ മനുഷ്യൻ എത്ര ലളിതമായാണ് അവിടെയും ജീവിക്കുന്നതെന്ന് േനരിട്ട് കണ്ട് ബോധ്യെപ്പട്ടു. ആർഭാടത്തിലോ ആഹാരത്തിലോ എന്നല്ല, അവശ്യം വേണ്ട ജീവിത സൗകര്യങ്ങളിൽ പോലുമോ ശ്രദ്ധയില്ലാത്ത അദ്ദേഹത്തിെൻറ തികച്ചും ലളിതമായ ജീവിതരീതിയും അക്ഷീണപരിശ്രമവും ആരോഗ്യെത്ത ബാധിച്ചു എന്നാണ് കരുതേണ്ടത്.
ഡൽഹിയിലെ പ്രാന്തപ്രദേശമായ ഒാഖ്ലയിൽ സാധാരണക്കാരായ േരാഗികൾക്കായി സംഘടിപ്പിച്ച മൾട്ടി സ്െപഷ്യാലിറ്റി ആശുപത്രി അന്ന് അദ്ദേഹത്തിെൻറ മുൻകൈയ്യാൽ രൂപം കൊണ്ടുവരുന്നതേയുണ്ടായിരുന്നുള്ളു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിൻറ വിയർപ്പൊഴുകിയ നിരവധി സ്ഥാപനങ്ങൾ അേപ്പാഴേക്കും പ്രവർത്തന സജ്ജമായിക്കഴിഞ്ഞിരുന്നു. മായാദാസ സപർശം പോലെ തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ മഹാനായ ആ കൃശഗാത്രൻ അവസാനംവരെ ജീവിച്ചത് ഒരു അവധൂതനെപ്പോലെ, സൂഫിയെ പോലെ തികച്ചും ലാളിത്യത്തിെൻറ പര്യായമായിരുന്നു. ഒാർക്കാൻ ഏറെയുണ്ട്.