Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2026 11:20 PM IST Updated On
date_range 21 April 2026 11:20 PM ISTരക്ഷാപ്രവർത്തനത്തിനിടെ ലൈംഗികാതിക്രമം: പ്രതിക്കെതിരെ കൂടുതൽ വകുപ്പ് ചുമത്തി
text_fieldsbookmark_border
ആലപ്പുഴ: രക്ഷാപ്രവർത്തനത്തിനിടെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി സിനിൽ സബാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. കായംകുളം ഡിവൈ.എസ്.പി ടി. ബിനുകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരയായ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.എൻ.എസ് 381 രണ്ട്, 378 വകുപ്പുകൾ ചുമത്തിയത്. ഇരയെ ഭീഷണിപ്പെടുത്തൽ, പിന്തുടർന്ന് ശല്യംചെയ്യൽ അടക്കമുള്ള വകുപ്പുകളാണ് പുതുതായി ഉൾപ്പെടുത്തിയത്. മാവേലിക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ യുവതി രഹസ്യമൊഴി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

