Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടുത്ത അഞ്ച് ദിവസം...

അടുത്ത അഞ്ച് ദിവസം കേരളത്തിൽ അതിതീവ്ര മഴ; വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം

text_fields
bookmark_border
അടുത്ത അഞ്ച് ദിവസം കേരളത്തിൽ അതിതീവ്ര മഴ; വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ജൂലൈ എട്ടിന് പതിനൊന്ന് ജില്ലകളിലും ജൂലൈ ഒൻപതിന് വടക്കൻ ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

കുറഞ്ഞ സമയം കൊണ്ട് വലിയ തോതിൽ മഴ പെയ്യുന്ന പ്രവണതയുള്ളതിനാൽ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലുള്ളവർ പകൽ സമയം തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ മുൻകരുതൽ എടുക്കണം. നദികൾ മുറിച്ചു കടക്കുന്നതോ ജലാശയങ്ങളിൽ ഇറങ്ങുന്നതോ കർശനമായി ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഉപേക്ഷിക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ നിർത്തിവെക്കുകയും വേണം.

വൈദ്യുതി ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടുകളിലൂടെ നടക്കുമ്പോൾ ജാഗ്രത പാലിക്കണം. അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ 1912 എന്ന നമ്പറിൽ കെ.എസ്.ഇ.ബിയെ അറിയിക്കുക. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ല കണ്ട്രോൾ റൂമുകൾ സജ്ജമാണ്. സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്കും ദുരന്ത നിവാരണ മാർഗനിർദേശങ്ങൾക്കുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. കാലാവസ്ഥാ മുന്നറിയിപ്പുകളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക അറിയിപ്പുകൾ തുടർച്ചയായി ശ്രദ്ധിക്കേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Red AlertHeavy RainWayanad
News Summary - Extremely Heavy Rain Expected in Kerala for the Next Five Days; Red Alert Issued for Wayanad and Kozhikode, Public Urged to Exercise Extreme Caution
Next Story