Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിതീവ്ര മഴ ഭീഷണി;...

അതിതീവ്ര മഴ ഭീഷണി; അടിസ്ഥാന സൗകര്യ വികസനം അനിവാര്യമെന്ന് പഠനങ്ങൾ

text_fields
bookmark_border
https://www.madhyamam.com/tags/heavy-rain
cancel

​തൊടുപുഴ: സംസ്​ഥാനത്ത്​ അതിതീവ്ര മഴയുടെ ആവൃത്തി വർധിക്കുമെന്നും ഓരോ വർഷവും കുറഞ്ഞത്​ ഒരു അതിതീ​വ്ര മഴയെങ്കിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ പഠനങ്ങൾ. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന അതിശക്​തമായ മഴ സംസ്​ഥാനത്തെ പല പ്രദേശങ്ങളെയും വെള്ളത്തിലാക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിഷ്​കരിക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ചാണ്​​ പഠനം ചൂണ്ടിക്കാട്ടുന്നത്​.

കേ​​ന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്ക്​ പ്രകാരം ശരാശരി 55.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത്​ 184.2 മി.മീ മഴയാണ് സംസ്ഥാനത്ത്​ മൂന്ന്​ ദിവസത്തിനിടെ​ പെയ്തത്​. ശക്​തമായ മഴക്കൊപ്പം നദികളിലെയും തോടുകളുടെയും ജലവാഹക ശേഷി കുറഞ്ഞതും ജല സംഭരണികളുടെ ശേഷി വ്യതിയാനവും പ്രളയ സമാന സാഹചര്യമാണ്​ സൃഷ്ടിക്കുന്നത്​​.

അപര്യാപ്​തമായ ഡ്രെയിനേജ്​ സംവിധാനങ്ങൾക്ക് അതിതീവ്ര മഴയെ ഉൾ​ക്കൊള്ളാൻ സാധിക്കാത്തത്​ നഗര പ്രദേശങ്ങളെ വെള്ളത്തിലാക്കുന്നു​​. ഒപ്പം നഗരവത്​കരണവും വയലുകളും തണ്ണീർത്തടങ്ങളും ജലാശയങ്ങളും നികത്തുന്നതും വെള്ളത്തിന്റെ​ സ്വാഭാവിക ഒഴുക്കിന്​​ തടസ്സം സൃഷ്ടിക്കുന്നു​. കാലാവസ്ഥ വ്യതിയാനം മൂലം വർധിച്ചു വരുന്ന വെല്ലുവിളികളെ നേരിടാൻ അടിസ്ഥാന സൗകര്യങ്ങൾ പരിഷ്കരിക്കുന്നതിലൂടെ മാത്രമേ കഴിയൂ എന്നാണ്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​.

ഇതിന്‍റെ ഭാഗമായി സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് 2030 വരെയുള്ള കാലയളവിലേക്ക്​ പുതുക്കിയ സംസ്ഥാന കാലാവസ്ഥ വ്യതിയാന കർമ പദ്ധതി വിഭാവനം ചെയ്യുകയും ഇതിലൂടെ സംസ്ഥാനത്തിന്‍റെ കാലാവസ്ഥ പ്രൊഫൈൽ, സംയോജിത കാലാവസ്ഥ വ്യതിയാന ദുർബലത വിശകലനം, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ശിപാർശകൾ എന്നിവ വിശകലനം ചെയ്ത്​ മുൻഗണന അർഹിക്കുന്ന മേഖലകളിൽ പദ്ധതികൾ ആസൂത്രണം ചെയ്തു വരു​ന്നുമുണ്ട്​​​. ഇതിൽ പ്രളയാഘാതം കുറക്കുന്നതിനു വേണ്ട സുസ്ഥിര ഡ്രെയിനേജ് സംവിധാനങ്ങൾ, സംയോജിതവും ആസൂത്രിതവുമായ തീരദേശ പരിപാലനം, കാലാവസ്ഥ വ്യതിയാന നിരീക്ഷണവും വിവരശേഖരണ വിനിമയ സംവിധാനങ്ങളും അടക്കം ഉൾപ്പെടു​ത്തിയിട്ടുണ്ട്​.

12420 കോടിക്കുള്ള വിവിധ പദ്ധതികളാണ്​ വിഭാവനം ചെയ്തിട്ടുണ്ട്. മഴവെള്ള സംഭരണം, പ്രകൃതിദത്ത നീരൊഴുക്ക് പാതകളുടെ പുനരുദ്ധാരണം, കുന്നിൻ പ്രദേശങ്ങളിലെ ചരിവ് സ്ഥിരത ഉറപ്പാക്കൽ, ഭൂവിനിയോഗ ആസൂത്രണം, ദുരന്തസാധ്യത മേഖലകളുടെ ശാസ്ത്രീയ മാപ്പിങ്​, തീര-നദീതട സംരക്ഷണം, കാലാവസ്ഥ പ്രതിരോധ ശേഷിയുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവ പ്രധാന ഇടപെടലുകളായി നിർദേശിക്കുന്നു​.

ഒപ്പം കാലാവസ്ഥ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിൽ ജല വിഭവങ്ങളുടെ ശാസ്തീയ വിനിയോഗത്തിനും സംരക്ഷണവും ഉറപ്പാക്കുന്നതിനുമായി നിലവിലെ സംസ്ഥാന ജല നയം പരിഷ്കരിക്കുന്നതിനായി ഡ്രാഫ്​റ്റിക്​ കമ്മിറ്റിക്ക്​ സർക്കാർ രൂപം നൽകി അന്തിമ കരടും​ തയാറാക്കിയിട്ടുണ്ട്​. വിഷയത്തിൽ വിവിധ വകുപ്പുകളുടെ അഭിപ്രായം ആരാഞ്ഞുവരികയാണെന്ന്​ ജല വിഭവ വകുപ്പ്​ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate changeinfrastructure developmentKeralaExtreme rain fall
News Summary - അതിതീവ്ര മഴയുടെ ആവൃത്തി വർധിക്കുന്നു
Next Story