Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടും ചൂട്: 12...

കൊടും ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്

text_fields
bookmark_border
കൊടും ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൊ​ടും ചൂ​ട്​ തു​ട​രു​ന്നു. 12 ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച വ​രെ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 40 ഡി​ഗ്രി സെ​ല്‍ഷ്യ​സ് വ​രെ​യും കൊ​ല്ലം ജി​ല്ല​യി​ൽ 39 ഡി​ഗ്രി വ​രെ​യും കോ​ട്ട​യം ജി​ല്ല​യി​ൽ 38 ഡി​ഗ്രി വ​രെ​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡി​ഗ്രി വ​രെ​യാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 36 ഡി​ഗ്രി വ​രെ​യും ഉ​യ​രാ​ൻ (സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ട്​ മു​ത​ൽ മൂ​ന്ന്​ ഡി​ഗ്രി സെ​ല്‍ഷ്യ​സ് വ​രെ കൂ​ടു​ത​ൽ) സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ്​ യെ​ല്ലോ അ​ല​ർ​ട്ട്​ ഇ​ല്ലാ​ത്ത​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്.

സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന ചൂ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഉ​യ​ർ​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SummerYellow AlertTemparature
News Summary - "Extreme Heat: Yellow Alert issued in 12 districts
Next Story