കേരളത്തിൽ കടുത്ത ചൂട് തുടരുന്നു: ആശ്വാസമായി വേനൽമഴ എത്തുന്നു; വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
text_fieldsകേരളത്തിൽ വേനൽമഴയുടെ വരവറിയിച്ചുകൊണ്ടുള്ള സൂചനകൾ പ്രകടമാണെങ്കിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പകൽസമയത്ത് കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഞായറാഴ്ച പാലക്കാട് ജില്ലയിൽ താപനില വീണ്ടും ഉയർന്ന് 40.1ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. സമാനമായ രീതിയിൽ പുനലൂരിലും 39.5 ഡിഗ്രി വരെ താപനില എത്തി നിൽക്കുകയാണ്. ഇന്നും പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരാനാണ് സാധ്യത. കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. മഴക്കുള്ള അന്തരീക്ഷം ഒരുങ്ങുന്നുണ്ടെങ്കിലും ഉച്ചസമയങ്ങളിൽ സൂര്യപ്രകാശം കഠിനമായി തന്നെ തുടരും.
എങ്കിലും ആശ്വാസകരമായ വാർത്ത വരും ദിവസങ്ങളിൽ കേരളത്തിലുടനീളം മഴ ലഭിക്കുമെന്നതാണ്. ഇന്നും നാളെയും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ തോതിലുള്ള മഴക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ട്. ഏപ്രിൽ 29-ഓടെ മഴയുടെ ശക്തി വർദ്ധിക്കുമെന്നാണ് കരുതുന്നത്. 29-ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും, 30-ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

