എം.ബി.ബി.എസ് ഇേൻറൺഷിപ് കാലാവധി നീട്ടിയത് രജിസ്ട്രേഷനടക്കം തടസ്സമാകരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ എം.ബി.ബി.എസ് പൂർത്തിയാക്കിയവരുടെ ഇേൻറൺഷിപ് കാലാവധി നീട്ടിയത് സർട്ടിഫിക്കറ്റിനും രജിസ്ട്രേഷനും തടസ്സമാകരുതെന്ന് ഹൈകോടതി. പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ഡോക്ടർമാരായി രജിസ്റ്റർ ചെയ്യുന്നതിനും ഇേൻറൺഷിപ് നീട്ടിയ നടപടി തടസ്സമാകുന്നതായി ചൂണ്ടിക്കാട്ടി വിവിധ സർക്കാർ മെഡിക്കൽ കോളജുകളിൽ പഠനം പൂർത്തിയാക്കിയ 29 പേർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമെൻറ ഇടക്കാല ഉത്തരവ്. ഹരജി മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
സർക്കാർ മെഡിക്കൽ കോളജുകളിൽ 2015ൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച ഹരജിക്കാർ പ്രോസ്പെക്ടസ് പ്രകാരമുള്ള ഇേൻറൺഷിപ് ഉൾപ്പെടെ പൂർത്തിയാക്കിയിരുന്നു. എന്നാൽ, കോവിഡ് സാഹചര്യത്തിൽ ഇവരുടെ ഇേൻറൺഷിപ് കാലാവധി സർക്കാർ നീട്ടി. ഇതുമൂലം കോഴ്സ് പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് കോളജുകളിൽനിന്ന് ലഭിക്കുന്നില്ലെന്നും മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാൻ തടസ്സമാണെന്നും ഹരജിക്കാർ വാദിച്ചു. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമപ്രകാരം മെഡിക്കൽ പ്രാക്ടീഷണർമാരായി രജിസ്റ്റർ ചെയ്യേണ്ടതുണ്ടെങ്കിലും കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
കോവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിലാണ് ഇവരുടെ സേവനം ലഭ്യമാക്കി കേരള പകർച്ചവ്യാധി ഒാർഡിനൻസ് 2020 പ്രകാരം ഉത്തരവിറക്കിയതെന്നും പ്രതിമാസം 42,000 രൂപ നൽകുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

