കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു; ഒളിപ്പിച്ചിരുന്നത് ഇൻഡോർ സ്റ്റേഡിയത്തിന് പിറകുവശത്ത്
text_fields1. കാലിക്കറ്റ് സർവകലാശാല കാമ്പസിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഇൻഡോർ സ്റ്റേഡിയത്തിന് സമീപം ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു 2. സ്ഫോടകവസ്തുക്കൾ
തേഞ്ഞിപ്പലം (കോഴിക്കോട്): കാലിക്കറ്റ് സർവകലാശാല ഇൻഡോർ സ്റ്റേഡിയത്തിന് പിറക് വശത്തുനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തി. സർവകലാശാല കായിക വിഭാഗം വിദ്യാർഥികൾ അറിയിച്ചതിനെ തുടർന്ന് തേഞ്ഞിപ്പലം പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
മലപ്പുറത്ത് നിന്നെത്തിയ ബോംബ് സ്ക്വാഡും ഗോഡ് സ്ക്വാഡും നടത്തിയ വിശദപരിശോധനയിൽ ഇവ ഉഗ്രശേഷിയുള്ള ഗുണ്ട് ആണെന്ന് സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കൾ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തൃശൂരിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി ഞായറാഴ്ച സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുമെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് 6.30ഓടെയാണ് വിദ്യാർഥികൾ സ്ഫോടകവസ്തുക്കൾ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. രാത്രി 10.30ഓടെയാണ് ഇവ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ പൊലീസ് ഗൗരവമായാണ് കാണുന്നത്. വിഷയത്തിൽ തുടർ നടപടികൾ വരും ദിവസങ്ങളിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
കാലിക്കറ്റ് സർവകലാശാല കാമ്പസിലെ ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ
സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സർവകലാശാല കാമ്പസിലെ ഇൻഡോർ സ്റ്റേഡിയത്തിന് സമീപം ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

