Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റിപ്പുറം...

കുറ്റിപ്പുറം പാലത്തിനടിയിൽ വ്യാപക തിരച്ചിൽ; വീണ്ടും സൈനിക ഉപകരണം ലഭിച്ചു

text_fields
bookmark_border
കുറ്റിപ്പുറം പാലത്തിനടിയിൽ വ്യാപക തിരച്ചിൽ; വീണ്ടും സൈനിക ഉപകരണം ലഭിച്ചു
cancel

കുറ്റിപ്പുറം: ദേശീയപാതയിൽ ഭാരതപ്പുഴക്ക്​​ കുറുകെയുള്ള പാലത്തിനടിയിൽനിന്ന്​ ഒരാഴ്​ച ഇടവിട്ട്​ കുഴിബോംബ്​ അവശിഷ്​ടങ്ങളും വെടിയുണ്ടകളും കണ്ടെത്തിയ സ്​ഥലത്ത് വ്യാപക തിരച്ചിൽ നടത്തി. ഇൻറലിജൻസ്​ ഡി.ഐ.ജി സ്​പർജൻ കുമാറി​​​​െൻറ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ ബോംബ് സ്​ക്വാഡാണ്​ മിനി പമ്പക്കടുത്ത്​ പുഴയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചും മറ്റും അരിച്ചുപെറുക്കിയത്​. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ, സൈനിക വാഹനങ്ങൾ ചതുപ്പിൽ താഴാതിരിക്കാൻ ഉപയോഗിക്കുന്ന പി.എസ്​.പിയുടെ (പിയേഴ്സ്​ സ്​റ്റീൽ പ്ലേറ്റ്) കഷണങ്ങൾ ലഭിച്ചു. ഇവ തുരുമ്പിച്ച നിലയിലാണ്​. രാവിലെ ഒമ്പതോടെ തുടങ്ങിയ തിരച്ചിൽ വൈകീട്ട്​ നാലോടെയാണ്​​ അവസാനിപ്പിച്ചത്​. മെറ്റൽ ഡിറ്റക്​ടർ ഉപയോഗിച്ച്​ ബോംബ് സ്​ക്വാഡ്​ രാവിലെ നടത്തിയ പരിശോധനയിൽ മണലിനടിയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന്,​ മൺവെട്ടി ഉപയോഗിച്ച് കുഴിച്ച്​ മൂന്ന് അടി താഴ്ചയിൽ നിന്നാണ്​ ഒരു പി.എസ്​.പിയുടെ കഷണം കണ്ടെടുത്തത്​. മറ്റൊരെണ്ണം വെള്ളത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയും കണ്ടെത്തി. കൂടുതൽ സാധനങ്ങളുണ്ടാവു​മെന്ന കണക്കുകൂട്ടലിൽ വെടിയുണ്ടകൾ കണ്ടെത്തിയ സ്​ഥലത്തെ വെള്ളം രണ്ട്​ മോ​േട്ടാറുകൾ ഉപ​േയാഗിച്ച്​ വറ്റിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉച്ചക്കുശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്​ പാലത്തിന്​ താഴെ വെള്ളത്തിൽ തിരച്ചിൽ നടത്തിയതോടെയാണ്​ കൂടുതൽ കഷ​ണങ്ങൾ ലഭിച്ചത്​​. പുല്ലുവെട്ടുന്ന യന്ത്രങ്ങളും തിരച്ചിലിന്​ ഉപയോഗിച്ചു. ട്രോമാകെയർ അംഗങ്ങളും പൊലീസിനെ സഹായിച്ചു. വെള്ളിയാഴ്​ച ലഭിച്ച സാധനങ്ങൾ കോടതിയിൽ സമർപ്പിച്ചശേഷം മലപ്പുറം എ.ആർ ക്യാമ്പിലേക്ക്​ മാറ്റും. 

വ്യാഴാഴ്​ച ഉച്ചക്ക് പാലത്തിനടിയിൽനിന്ന്​ കിട്ടിയ ചാക്കിൽനിന്ന് സൈന്യം ഉപയോഗിക്കുന്ന 500ഓളം വെടിയുണ്ടകളും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തിരുന്നു. ജനുവരി അഞ്ചിന്​ ക്ലേമോർ ഇനത്തിൽപെട്ട ​കുഴിബോംബി​​​​െൻറ അവശിഷ്​ടങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പൊലീസ്​ രജിസ്​റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്​ ഇതേ സ്​ഥലത്തുനിന്ന്​ ഒരാഴ്​ചക്ക്​ ശേഷം വീണ്ടും വൻതോതിൽ വെടിക്കോപ്പുകൾ കണ്ടെത്തിയത്​. സ്​റ്റേറ്റ്​ സ്​പെഷൽ ബ്രാഞ്ച് എസ്​.പി ശശിധരൻ, ഡിവൈ.എസ്​.പിമാരായ ഉല്ലാസ്​ കുമാർ (സ്​പെഷൽ ബ്രാഞ്ച്), ഉല്ലാസ്​ (തിരൂർ), ബാബുരാജ് (ഇ​േൻറണൽ സെക്യൂരിറ്റി), എസ്​.ബി സി.ഐ.ഡി ഇൻസ്​പെക്ടർ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എറണാകുളം, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി 20 പേരടങ്ങുന്ന ബോംബ് സ്​ക്വാഡ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ കുറ്റിപ്പുറത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രാദേശിക അന്വേഷണം തിരൂർ ഡിവൈ.എസ്​.പി ഉല്ലാസി​​​െൻറ നേതൃത്വത്തിലും ഇവ എങ്ങനെ കുറ്റിപ്പുറത്തെത്തി എന്ന കാര്യം ഡി.സി.ആർ.ബി ഡിവൈ.എസ്​.പി ജയ്സൺ കെ. അബ്രഹാമി​​​​െൻറ നേതൃത്വത്തിലുമാണ്​ അന്വേഷിക്കുന്നത്​. 


പരിശോധനക്ക്​ ഡീപ്​ സെർച്ചിങ്​ മെറ്റൽ ഡിറ്റക്​ടർ 
പാലത്തിനടിയിൽനിന്ന്​ വെടിയുണ്ടകളും കുഴിബോംബ്​ അവശിഷ്​ടങ്ങളും കണ്ടെത്തിയ​തിനെ തുടർന്ന്​ കൂടുതൽ പരിശോധനക്ക്​ ബോംബ്​ സ്​ക്വാഡ്​ ഉപയോഗിച്ചത്​ അത്യാധുനിക സംവിധാനം. ഡി.എസ്​.എം.ഡി (ഡീപ്​ സെർച്ചിങ്​ മെറ്റൽ ഡിറ്റക്ടർ) ഉപയോഗിച്ചാണ്​ വെള്ളിയാഴ്​ച പരി​േ​ശാധന നടത്തിയത്​. ഭൂമിക്കടിയിൽ രണ്ട് മീറ്റർ ആഴത്തിൽ കിടക്കുന്ന മെറ്റൽ കണ്ടെത്താനുള്ള ശേഷി ഉപകരണത്തിനുണ്ട്​. ഇതുപയോഗിച്ച്​ തിരച്ചിൽ നടത്തുന്നതി​നിടെ സിഗ്​നൽ ലഭിച്ച സ്​ഥലത്ത്​ മൂന്നടിയിലധികം താഴ്ചയിൽനിന്നാണ്​ സൈനിക വാഹനങ്ങൾ ചതുപ്പിൽ താഴാതിരിക്കാൻ ഉപയോഗിക്കുന്ന പി.എസ്​.പി കഷണങ്ങളിലൊന്ന്​ കണ്ടെത്തിയത്​. ​

 

ഭാരതപ്പുഴയിൽ കുറ്റിപ്പുറം പാലത്തിനടിയിൽനിന്ന്​​ സ്​ഫോടക വസ്​തുക്കൾ കണ്ടെത്തിയ സ്​ഥലത്ത്​ പൊലീസ്​ ജെ.സി.ബി ഉപയോഗിച്ച്​ തിരച്ചിൽ നടത്തുന്നു
 


ഉറവിടം കണ്ടെത്താനാവാതെ, ദുരൂഹത നീക്കാനാകാതെ പൊലീസ്  
കുറ്റിപ്പുറം പാലത്തിനടിയിൽനിന്ന്​ ​സൈന്യം ഉപ​േയാഗിക്കുന്ന കുഴിബോംബ്​ അവശിഷ്​ടങ്ങളും വെടിയുണ്ടകളും മറ്റു ഉപകരണങ്ങളും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാനാകാതെ പൊലീസ്​. സൈന്യം ഉപയോഗിക്കുന്ന ക്ലേമോർ മൈൻ, റ്റ്യുബ് ലോഞ്ചർ, മെറ്റൽ കണക്ടർ എന്നിവ എങ്ങനെ കുറ്റിപ്പുറത്തെത്തി എന്നതിന്​ ഒരു തുമ്പും ലഭിച്ചിട്ടില്ല. മലപ്പുറം എസ്​.പി ശബരിമല ഡ്യൂട്ടിയിലായതിനാൽ പാലക്കാട്​ എസ്​.പിയാണ്​ അന്വേഷണ മേൽനോട്ടം വഹിക്കുന്നത്​. വെടിക്കോപ്പുകൾ മഹാരാഷ്​ട്രയിലെ പുൽഗാവിൽ നിർമിച്ചതാണെന്ന രീതിയിലുള്ള റിപ്പോർട്ടു​കൾ അന്വേഷണ ഉദ്യോഗസ്​ഥർ തള്ളി. സൈനിക സാമഗ്രികളായതിനാൽ സീരിയൽ നമ്പറും മറ്റും പരിശോധിച്ചാലേ ഇത്​ എവിടെ, എത്ര വർഷംമുമ്പ്​ നിർമിച്ചതാണെന്ന്​ കണ്ടെത്താനാവൂ എന്ന്​ പൊലീസ്​ പറഞ്ഞു. ഇതിന്​ ദിവസങ്ങളെടുക്കും. 
അന്വേഷണ ഭാഗമായി പൊലീസ്​, സൈന്യത്തിന് ആയുധം വാങ്ങുകയും നിർമിക്കുകയും ചെയ്യുന്ന മഹാരാഷ്​ട്രയിലെ ഓർഡിനൻസ്​ ഫാക്ടറിയിൽ എത്തിയെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. സൈന്യം ഉപയോഗിക്കുന്ന വെടിക്കോപ്പുകളാണ്​ ലഭിച്ചത്​ എന്നതിനാൽ അതീവ ജാഗ്രതയോടെയാണ്​​ അന്വേഷണം​. ഇത്രയധികം സാമഗ്രികൾ എവിടെ നിന്നാണ്​ നഷ്​ടപ്പെട്ടത്​, ആരാണ്​ പാലത്തിനടിയിൽ ഉപേക്ഷിച്ചത്​ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുക എന്ന ദുഷ്​കരമായ ദൗത്യമാണ്​ പൊലീസിനുള്ളത്​. ക്ലേമോർ മൈൻ കണ്ടെത്തി ഒരാഴ്ച പിന്നിട്ടാണ് എസ്​.എൽ.ആറിൽ ഉപയോഗിക്കുന്ന 500ഓളം തിരകൾ കണ്ടെത്തിയത്. അതിന്​ പിറകെ പി.എസ്​.പി കൂടി ലഭിച്ചതോടെയാണ്​ വൻ വെടിക്കോപ്പ്​ ശേഖരമാണ്​ കുറ്റിപ്പുറം പാലത്തിന്​ അടിയിലെത്തിയിരിക്കുന്നതെന്ന്​ വ്യക്​തമായത്​. ആക്രി സാമഗ്രികളുടെ കൂട്ടത്തിൽ ലഭിച്ചവർ സൈനിക ഉപകരണങ്ങളാണെന്നറിഞ്ഞതോടെ അന്വേഷണം ഭയന്ന് ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും പൊലീസ്​ പരിഗണിക്കുന്നുണ്ട്​.


വെടിക്കോപ്പുകൾ പാലത്തിന്​ മുകളിൽനിന്ന്​ താഴേക്കിട്ടതാണെന്ന്​ നിഗമനം 
സൈന്യം ഉപയോഗിക്കുന്ന വെടിക്കോപ്പുകൾ പാലത്തിന് മുകളിൽനിന്ന് താ​ഴേക്കിട്ടതാ​െണന്ന്​ പൊലീസ്​ ഏറെക്കുറെ സ്​ഥിരീകരിച്ചു. ഇതി​​​​െൻറ അടിസ്​ഥാനത്തിലാണ്​ പാലത്തിനടിയിൽ വെള്ളിയാഴ്​ച തിരച്ചിൽ നടത്തിയത്​്​. പാലത്തി​​​െൻറ ഏഴാമത്തെ തൂണിന് താഴെനിന്നാണ് ഇവ ലഭിച്ചത്. മുകളിൽ വാഹനത്തിലെത്തിയോ മറ്റോ ഉപേക്ഷിച്ചതാകാം എന്നാണ്​ കരുതുന്നത്​. പാലത്തിനടിയിൽനിന്ന്​ അൽപം മാറി ലഭിച്ച പി.എസ്​.പി (പിയേഴ്സ്​ സ്​റ്റീൽ പ്ലേറ്റ്) വെള്ളപാച്ചിലിൽ ഒലിച്ച് പോയതാകാമെന്നാണ് വിലയിരുത്തൽ. കണ്ടെത്തിയത്​ വ്യത്യസ്​ത ദിവസങ്ങളിലാണെങ്കിലും എല്ലാ ഉപകരണങ്ങളും ഒരേ സമയത്ത് ഉപേക്ഷിച്ചതാകാനുള്ള സാധ്യതയാണ് പൊലീസ്​ കാണുന്നത്. പാലത്തിന് മുകളിൽനിന്ന് താഴേക്കിട്ടതെന്ന നിഗമനത്തിൽ പൊലീസ്​ നേര​േത്ത ഡമ്മി പരീക്ഷണം നടത്തിയിരുന്നു. 

വെടിക്കോപ്പുകൾക്ക്​ വർഷങ്ങളുടെ പഴക്കം 
പാലത്തിന് താഴെനിന്ന് ലഭിച്ച കുഴിബോംബി​​​​െൻറ അവശിഷ്​ടങ്ങൾക്കും വെടിയുണ്ടകൾക്കും പതിറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് വിലയിരുത്തൽ. മണ്ണിനടിയിൽനിന്ന് കുഴിച്ചെടുത്ത, വാഹനങ്ങൾ താഴാതിരിക്കാൻ ചതുപ്പ് നിലങ്ങളിൽ ഉപയോഗിക്കുന്ന പി.എസ്​.പിക്ക്​ (പിയേഴ്സ്​ സ്​റ്റീൽ പ്ലേറ്റ്) 15 വർഷത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ദ്രവിച്ച അവസ്​ഥയിലായതിനാൽ കാലപ്പഴക്കം കണ്ടെത്താൻ ഫോറൻസിക് പരിശോധന വേണ്ടിവരും. കഴിഞ്ഞദിവസം ലഭിച്ച വെടിയുണ്ടകൾ മണിക്കൂറുകളോളം തുടച്ച് വൃത്തിയാക്കിയാണ് പൊലീസ്​ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. പല ഉപകരണങ്ങളും ദ്രവിച്ച് തുടങ്ങിയിട്ടുണ്ട്​​. വെടിയുണ്ടകൾക്ക് കാലാവധിയുണ്ടെങ്കിലും ഇവ അതിന് ശേഷവും ഉപയോഗിക്കാനാകുമെന്ന് പൊലീസ്​ അധികൃതർ പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosiveskerala newsmalayalam newsKuttipuramMalappuram News
News Summary - Explosive found near Kuttipuram - Kerala news
Next Story