Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പി നേതാവിെൻറ വീട്ടുമുറ്റത്ത് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടു വിദ്യാർഥികള്ക്ക് പരിക്ക്
text_fieldsbookmark_border
representative image
കൊടുവള്ളി (കോഴിക്കോട്): കളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ടു വിദ്യ ാർഥികള്ക്ക് പരിക്ക്. കൊടുവള്ളി ചുണ്ടപ്പുറം കേളോത്തുപുറായില് അദീബ് റഹ്മാന് (10), ക ല്ലാരന്കെട്ടില് ജിതേവ് (എട്ട്) എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
ഇവരുടെ അയല്വാസിയും ബി.ജെ.പി നേതാവുമായ പൂക്കള തിരുവോത്ത് സദാശിവെൻറ വീട്ടുമുറ്റത്തുവെച്ചാണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. കുട്ടികളുടെ കൈക്കും മുഖത്തുമാണ് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. കളിക്കുന്നതിനിടെ സദാശിവെൻറ വീടിെൻറ മുൻവശത്തെ ടീപ്പോയിയിൽനിന്ന് കിട്ടിയ തീപ്പെട്ടിക്കൂടിനുള്ളില് ചുറ്റിയ നിലയിലുള്ള വസ്തുവിന് കുട്ടികള് തീകൊടുക്കുകയായിരുന്നുവെന്ന് വീട്ടുടമ സദാശിവന് പറഞ്ഞു.
വീട്ടിൽ സ്ഫോടകവസ്തു എത്തിയതിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് പരാതി നൽകുമെന്ന് അറിയിച്ചു. രണ്ട് ഡിറ്റനേറ്ററുകളിൽ ഒന്നാണ് പൊട്ടിയതെന്ന് കൊടുവള്ളി പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജിലെത്തി എസ്.ഐ ജെയിംസിെൻറ നേതൃത്വത്തിലുള്ള സംഘം ചികിത്സയിൽ കഴിയുന്ന കുട്ടികളിൽനിന്നു മൊഴിയെടുത്തു. സ്ഫോടനം സംബന്ധിച്ച് കേസെടുത്തതായും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story