Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചിയിൽ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒഡീഷ സ്വദേശി മരിച്ചു
text_fieldsbookmark_border
കൊച്ചി: എടയാറില്‍ വ്യവസായ മേഖലയിലെ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയായ അജയ് വിക്രമനാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗ്യാസ് സ്റ്റൗവിൽ ചോർച്ചയുണ്ടായി പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. അജയ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പൊട്ടിത്തെറി നടന്ന് ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

