Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലേത്...

കേരളത്തിലേത് കാലഹരണപ്പെട്ട മന്ത്രിസഭ -കെ. സുരേന്ദ്രൻ

text_fields
bookmark_border
കേരളത്തിലേത് കാലഹരണപ്പെട്ട മന്ത്രിസഭ -കെ. സുരേന്ദ്രൻ
cancel

കു​ന്നം​കു​ളം: ഏ​കാ​ധി​പ​ത്യ​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും മൂ​ലം കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ കാ​ല​ഹ​ര​ണ​പ്പെ​ട്ടു​വെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ൻ. കേ​ര​ള​പ​ദ​യാ​ത്ര​ക്ക് കു​ന്നം​കു​ള​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന സ​ർ​ക്കാ​റി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​രു​മ​ക​ൻ ഒ​ഴി​കെ ഒ​രു മ​ന്ത്രി​ക്കും വ​കു​പ്പി​ൽ ഒ​രു സ്ഥാ​ന​വു​മി​ല്ലെ​ന്നും മ​രു​മ​ക​നും അ​മ്മാ​യി​യ​പ്പ​നും മാ​ത്ര​മാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പൊ​തു​സ​മ്മേ​ള​നം ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അ​ബ്ദു​ല്ല​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള രാ​ഷ്ട്രീ​യം എ​ന്‍.​ഡി.​എ​ക്ക് അ​നു​കൂ​ല​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള ജ​ന​ത സം​സ്ഥാ​ന സ​ര്‍ക്കാ​റി​നെ​തി​രാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​ജെ.​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​കെ. അ​നീ​ഷ്‌​കു​മാ​ര്‍, ജ​സ്റ്റി​ന്‍ ജേ​ക്ക​ബ്, അ​നീ​ഷ് എ​യ്യാ​ല്‍, എ. ​നാ​ഗേ​ഷ്, എ.​എ​ന്‍. അ​നു​രാ​ഗ്, നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​ന്‍, രേ​ണു സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​ദ​യാ​ത്ര പെ​രു​മ്പി​ലാ​വി​ല്‍ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala CabinetK SurendranThrissur News
News Summary - Expired Cabinet in Kerala - K. Surendran
Next Story